തൃശ്ശൂർ: ലൈഫ് മിഷന്‍ ഫ്ലാറ്റ് നിര്‍മാണ ക്രമക്കേട് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വടക്കാഞ്ചേരി ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ചു. പദ്ധതി ചുമതലയുണ്ടായിരുന്ന തൃശ്ശൂരിലെ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സംഘം ചരൽ പറമ്പിലെ പദ്ധതി പ്രദേശത്ത് എത്തിയത്. വിജിലൻസ് കൊച്ചി ഓഫിസിൽ നിന്നുള്ള അഞ്ചംഗ സംഘമാണ് സന്ദർശനം നടത്തിയത്. ഫ്ലാറ്റിന്‍റെ ബലപരീക്ഷണം നടത്താൻ വിജിലൻസ് പദ്ധതിയിടുന്നുണ്ട്. ഇതിനായി പൊതുമരാമത്ത് വകുപ്പിന് അന്വേഷണ സംഘം ഉടന്‍ കത്തു നല്‍കുമെന്നാണ് വിവരം. കഴിഞ്ഞ മാസം ഇതേ കേസിൽ അന്വേഷണം നടത്തുന്ന സിബിഐ സംഘവും സ്ഥലത്തെത്തിയിരുന്നു. ഇവര്‍ വടക്കാഞ്ചേരി നഗരസഭയിൽ നിന്ന് പദ്ധതി രേഖകളും ശേഖരിച്ചിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് സമുച്ചയം സന്ദര്‍ശിച്ച് വിജിലന്‍സ് - വടക്കാഞ്ചേരി നഗരസഭ
ഫ്ലാറ്റിന്‍റെ ബലപരീക്ഷണം നടത്താൻ പൊതുമരാമത്ത് വകുപ്പിന് അന്വേഷണ സംഘം ഉടന്‍ കത്തു നല്‍കുമെന്നാണ് വിവരം