ETV Bharat / city

യുഡിഎഫ് വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടും; വിശദീകരണവുമായി എംഎം ഹസന്‍

യുഡിഎഫുമായി സഹകരിക്കാന്‍ മാണി സി കാപ്പന്‍ തയ്യാറാണെന്ന് അറിയിച്ചാല്‍ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍

യുഡിഎഫ് വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടും  പ്രസ്‌താവനയില്‍ വിശദീകരണവുമായി എംഎം ഹസന്‍  യുഡിഎഫ് കണ്‍വീനര്‍  എംഎം ഹസന്‍  mm hassan speak about life mission thrissur  udf convener mm hassan  mani c kappan mla  thrissur news  latest news
mm hassan
author img

By

Published : Dec 12, 2020, 3:48 PM IST

തൃശൂര്‍: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്ന പ്രസ്തവാനയില്‍ വിശദീകരണവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. അഴിമതിക്കായി രൂപീകരിച്ച ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ളവ പിരിച്ചു വിടുമെന്നാണ് പറഞ്ഞത്. ഇക്കാര്യം ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ ലൈഫ് മിഷന്‍റെ ആവശ്യമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നതിനെയാണ് എതിര്‍ക്കുന്നതെന്നും എംഎം ഹസന്‍ പറഞ്ഞു.

അതേസമയം യുഡിഎഫുമായി സഹകരിക്കാന്‍ മാണി സി കാപ്പന്‍ തയ്യാറാണെന്ന് അറിയിച്ചാല്‍ വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നും എംഎം ഹസന്‍ വ്യക്തമാക്കി. എല്‍ഡിഎഫില്‍ കൂടുതല്‍ അസംതൃപ്തരായ എംഎല്‍എമാര്‍ ഉണ്ടെന്നും ഹസന്‍ പറഞ്ഞു. സീറ്റ് വിഭജനത്തില്‍ ഇടത് മുന്നണി തങ്ങളോട് വിവേചനം കാണിച്ചെന്ന എന്‍സിപി നേതാവ് മാണി സി കാപ്പന്‍റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഹസന്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.