തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ മാധ്യമങ്ങൾ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം മറ്റത്തൂർ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിൽ പണത്തിന്‍റെ സ്വാധീനത്തെ കുറിച്ചുള്ള വാർത്തകൾ വൻതോതിൽ പുറത്തു വരുന്നുണ്ട്. പണാധിപത്യം ഏറ്റവുമധികം ബാധിച്ചത് മാധ്യമങ്ങളെയാണ്. ഓരോരുത്തരും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മാധ്യമങ്ങളെ വിലയ്ക്കെടുക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. വൻകിട മാധ്യമങ്ങൾ പോലും ഈ സ്വാധീനത്തിനിരയായിട്ടുണ്ടെന്നും സഹായിക്കേണ്ടവരെ പ്രത്യക്ഷത്തിൽ സഹായിക്കുകയും എതിർക്കുന്നവരെ ഇടിച്ചു താഴ്ത്തുന്നതുമാണ് മാധ്യമങ്ങളുടെ പ്രധാന പ്രവണതയെന്നും പിണറായി വിജയൻ പറഞ്ഞു.