ETV Bharat / city

ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ് - കോണ്‍ഗ്രസ് വാര്‍ത്തകള്‍

നാളെ കൊച്ചിയിലെ ഇൻലാന്‍റ് നാവിഗേഷൻ കോർപ്പറേഷൻ ഓഫിസ് ഉപരോധിക്കും

congres protest on fishing order issue  fishing order issue  congres news  കോണ്‍ഗ്രസ് വാര്‍ത്തകള്‍  ആഴക്കടൽ മത്സ്യബന്ധന വിവാദം
ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു
author img

By

Published : Feb 21, 2021, 7:58 PM IST

തൃശൂര്‍: ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നാളെ കൊച്ചിയിലെ ഇൻലാന്‍റ് നാവിഗേഷൻ കോർപ്പറേഷൻ ഓഫീസ് ഉപരോധിക്കുമെന്ന് മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ടി.എൻ പ്രതാപൻ എം.പി അറിയിച്ചു.

ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു

ആഴക്കടൽ മത്സ്യ സമ്പത്ത് കൊള്ളയടിക്കാനുള്ള നീക്കത്തിന് പിന്നിൽ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്‍റെ ഓഫിസിനും പങ്കുണ്ടെന്ന് ടി.എൻ പ്രതാപൻ ആരോപിച്ചു. മുഖ്യമന്ത്രി അറിയാതെ ഭൂമി കൈമാറ്റം നടക്കില്ല. അതുകൊണ്ട് തന്നെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അനിവാര്യമാണെന്നും ടി.എൻ പ്രതാപൻ വ്യക്തമാക്കി.

മത്സ്യത്തൊഴിലാളികളുടെ ആശങ്കകൾ കണ്ടില്ലെന്ന് നടിക്കാനാകില്ല. ഈ മാസം 24ന് രാവിലെ 8.30 ന് കൊല്ലം തങ്കശേരിയിൽ രാഹുൽ ഗാന്ധി മത്സ്യത്തൊഴിലാളികളുമായി സംവദിക്കും. 27 ന് തീരദേശ ഹർത്താല്‍ നടത്തുമെന്നും ടി.എൻ പ്രതാപൻ തൃശൂരില്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.