തിരുവനന്തപുരം: ലക്ഷക്കണക്കിന് രൂപയുടെ എംഎല്‍എ ഫണ്ടും എംപി ഫണ്ടും വിനിയോഗിച്ച് നിർമിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നമ്മുടെ നാട്ടില്‍ സാധാരണമാണ്. പേര് കാത്തിരിപ്പ് കേന്ദ്രമെന്നാണെങ്കിലും ഒരു കാത്തിരിപ്പ് കേന്ദ്രത്തിലും ആർക്കും ഇരിക്കാനാകില്ല. അങ്ങനെയാണ് ഓരോ കാത്തിരിപ്പ് കേന്ദ്രത്തിന്‍റെയും നിർമാണം.
ഇരിപ്പിടത്തിന് പകരം ഒറ്റക്കമ്പിയോ പൈപ്പോ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ഗർഭിണികളോ പ്രായമായവരോ ഇരുന്നാല്‍ അപകടം ഉറപ്പാണ്. കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ 'നിന്ന്' ബുദ്ധിമുട്ടുന്ന യാത്രക്കാരുടെ അവസ്ഥ പരിതാപകരമാണ്. പൊതുജനങ്ങൾക്ക് പ്രയോജനമില്ലാത്ത ഇത്തരം അശാസ്ത്രീയ നിർമാണങ്ങൾക്ക് പിന്നില്‍ വൻ അഴിമതിയുണ്ടെന്നാണ് ആക്ഷേപം. ആർ ബിനോയ് കൃഷ്‌ണന്‍ തയ്യാറാക്കിയ റിപ്പോർട്ട്.
Also read: ഇത് ശരിക്കും ബസ് കാത്തിരിപ്പു കേന്ദ്രമാണ്, പക്ഷേ ബസ് വരില്ലെന്ന് മാത്രം....