തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരും അദാനിയും ഒത്തു കളിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ആരോപണം തള്ളി തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. നിര്‍മാണത്തിന്‍റെ ഒന്നാം ഘട്ടം 2023ല്‍ പൂര്‍ത്തിയാക്കി ആദ്യകപ്പലടുപ്പിക്കുമെന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാരും അദാനിയുമായി മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ അവര്‍ക്കെതിരെ വെറുതെ നിയമ നടപടി സ്വീകരിക്കേണ്ട കാര്യമെന്താണെന്ന് പ്രതിപക്ഷ നേതാവ് ആലോചിക്കണമെന്ന് തുറമുഖ മന്ത്രി ഇടിവി ഭാരതിനോട് പറഞ്ഞു.
യുഡിഎഫിന്‍റെ കാലത്ത് ഏറ്റെടുത്ത സ്ഥലമല്ലാതെ കൂടുതല്‍ സ്ഥലം ഏറ്റെടുത്തില്ലെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണവും യുക്തിരഹിതമാണ്. ആവശ്യത്തിനു സ്ഥലം നേരത്തേ തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഒരു കരാര്‍ പ്രകാരം അദാനി മുന്നോട്ടു പോകുമ്പോള്‍ അവര്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായ കാര്യം സര്‍ക്കാരിനെ അറിയിച്ചു. പുലിമുട്ട് നിര്‍മിക്കുന്നതിനാവശ്യമായ പാറ തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പെടെ എത്തിക്കാനുള്ള നടപടി ആരംഭിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം വിലയിരുത്താനും മേല്‍നോട്ടം വഹിക്കാനും പുതിയ എം.ഡിയെ നിയമിച്ചിട്ടുണ്ടെന്നും തുറമുഖ നിര്‍മാണത്തില്‍ കാലതാമസമുണ്ടാകില്ലെന്നും ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ തുറമുഖ മന്ത്രി പറഞ്ഞു.
READ MORE: വിഴിഞ്ഞം പദ്ധതി: സര്‍ക്കാരും അദാനി ഗ്രൂപ്പും ഒത്തുകളിക്കുന്നുവെന്ന് വി.ഡി.സതീശന്‍