ETV Bharat / city

പരിസ്ഥിതി ദിനത്തിൽ പൊലീസ് സ്റ്റേഷനുകളിൽ പച്ചക്കറി കൃഷി - കടകംപള്ളി സുരേന്ദ്രൻ

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. പ്രത്യേകം തയ്യറാക്കിയ ഗ്രോബാഗുകളിലാണ് കൃഷി. മന്ത്രിമാരായ വി.എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർ ചേർന്ന് ആദ്യ തൈകൾ നട്ടു.

Environment Day  police stations  vegetable cultivation  Kerala police  സുഭിക്ഷ കേരളം  പരിസ്ഥിതി ദിനം  പച്ചക്കറി കൃഷി  കേരള പൊലീസ്‌  വി.എസ് സുനിൽകുമാർ  കടകംപള്ളി സുരേന്ദ്രൻ  ഡി.ജി.പി ലോക്നാഥ് ബെഹ്റ
പരിസ്ഥിതി ദിനത്തിൽ പൊലീസ് സ്റ്റേഷനുകളിൽ പച്ചക്കറി കൃഷി ആരംഭിച്ച് പൊലീസ്‌
author img

By

Published : Jun 5, 2020, 4:14 PM IST

Updated : Jun 5, 2020, 4:25 PM IST

തിരുവനന്തപുരം: പരിസ്ഥിതി ദിനത്തിൽ പൊലീസ് സ്റ്റേഷനുകളിൽ പച്ചക്കറി കൃഷി ആരംഭിച്ച് കേരള പൊലീസ്‌. പദ്ധതിയുടെ ആദ്യ ഘട്ടത്തിന് പൊലീസ് ആസ്ഥാനത്ത് തുടക്കമായി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് കൃഷി ആരംഭിച്ചത്. പ്രത്യേകം തയ്യറാക്കിയ ഗ്രോ ബാഗുകളിലാണ് കൃഷി. മന്ത്രിമാരായ വി.എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ എന്നിവർ ചേർന്ന് ആദ്യ തൈകൾ നട്ടു.

പരിസ്ഥിതി ദിനത്തിൽ പൊലീസ് സ്റ്റേഷനുകളിൽ പച്ചക്കറി കൃഷി

പൊലീസ് സ്റ്റേഷനുകൾക്ക് പുറമെ പൊലീസിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും കൃഷി വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. പച്ചക്കറി തൈകൾക്കൊപ്പം ഫലവൃക്ഷതൈകളും മന്ത്രിമാർ നട്ടു. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അഞ്ച് ഫലവൃക്ഷ തൈകൾ പൊലീസുകാരുടെ നേതൃത്വത്തിൽ നട്ടു പിടിപ്പിച്ചു.

Last Updated : Jun 5, 2020, 4:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.