ETV Bharat / city

കേരളവുമായി കൈകോർക്കാൻ അമേരിക്ക; സഹകരണം ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ - അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍

ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് സഹകരണത്തിന് സന്നദ്ധത പ്രകടിപ്പിച്ചത്.

കേരളവുമായി കൊകോർക്കാൻ അമേരിക്ക  ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളവുമായി സഹകരിക്കാന്‍ അമേരിക്ക  US will cooperate with kerala in higher education  US will cooperate with kerala  അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍  കേരളവുമായി സഹകരിക്കുമെന്ന് അമേരിക്ക
കേരളവുമായി കൊകോർക്കാൻ അമേരിക്ക; സഹകരണം ഉന്നത വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ
author img

By

Published : Mar 30, 2022, 6:12 PM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ അമേരിക്ക. ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തിയാണ് സഹകരണത്തിന് സന്നദ്ധത അറിയിച്ചത്. ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള കേരളത്തിന്‍റെ ശ്രമങ്ങള്‍ക്ക് അക്കാദമിക പിന്തുണ നല്‍കുമെന്ന് കോണ്‍സുല്‍ ജനറല്‍ വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളില്‍ ഉള്‍പ്പെടെ മികവിന്‍റെ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികവിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ക്കുമാണ് മുഖ്യമന്ത്രി പിന്തുണ അഭ്യര്‍ഥിച്ചത്. ഇതിനാണ് അമേരിക്ക സഹായിക്കുക.

ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ ആരംഭിച്ച ഡിജിറ്റല്‍ സര്‍വ്വകലാശാലയുമായി അമേരിക്കയിലെ ഉന്നത സ്ഥാപനം സഹകരിക്കും. കേരളത്തില്‍ ആരംഭിക്കാന്‍ പോകുന്ന സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അമേരിക്കയിലെ സിഡിസിയുമായി ബന്ധപ്പെടുത്തുന്ന കാര്യം ആലോചിക്കാമെന്ന് കോണ്‍സുല്‍ ജനറല്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

ALSO READ: ഫിലിപ്പോ ഒസെല്ലയെ തിരിച്ചയച്ച സംഭവം ; പ്രധാനമന്ത്രിയെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റിലും യു.എസ് പങ്കാളിത്തമുണ്ടാകും. അമേരിക്കയില്‍ ആരോഗ്യമേഖലയില്‍ കൂടുതല്‍ മലയാളികള്‍ക്ക് ജോലി ലഭ്യമാക്കാന്‍ ഡല്‍ഹിയിലെ എംബസിയുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കാമെന്നും കൂടിക്കാഴ്‌ചയില്‍ കോണ്‍സുല്‍ ജനറല്‍ ഉറപ്പു നല്‍കിയിതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.