ETV Bharat / city

കൊവിഡ് : തിരുവനന്തപുരത്ത് പുതിയ നിയന്ത്രണങ്ങള്‍ ബുധനാഴ്‌ച അര്‍ധരാത്രി മുതല്‍ - trivandrum latest news

എ, ബി, സി, ഡി എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍

തിരുവനന്തപുരം കൊവിഡ് നിയന്ത്രണങ്ങള്‍ വാര്‍ത്ത  കൊവിഡ് വ്യാപനം തിരുവനന്തപുരം നിയന്ത്രണങ്ങള്‍ വാര്‍ത്ത  തിരുവനന്തപുരം വാര്‍ത്തകള്‍  കൊവിഡ് നിയന്ത്രണം തിരുവന്തപുരം വാര്‍ത്തകള്‍  covid restrictions trivandrum news  trivandrum covid restrictions news  trivandrum latest news  covid restrictions latest news
കൊവിഡ് വ്യാപനം: തലസ്ഥാനത്ത് പുതിയ നിയന്ത്രണങ്ങള്‍ ബുധനാഴ്‌ച അര്‍ധരാത്രി മുതല്‍
author img

By

Published : Jul 7, 2021, 7:34 PM IST

തിരുവനന്തപുരം : കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബുധനാഴ്‌ച അര്‍ധരാത്രി മുതല്‍ ക്രമീകരണങ്ങള്‍ പ്രാബല്യത്തില്‍ വരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ എ, ബി, സി, ഡി എന്നിങ്ങനെ നാല് മേഖലകളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍.

ഇളവുകളുള്ള പ്രദേശങ്ങള്‍

എ, ബി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍, കമ്പനികള്‍, കമ്മിഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് 100% ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.

സി കാറ്റഗറിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ 50% ജീവനക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം.

എ, ബി കാറ്റഗറിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങള്‍ക്ക് പുറമേ ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം. ഈ ദിവസങ്ങളില്‍ ഓഫിസ് ജോലികള്‍ മാത്രമേ പാടുള്ളൂ. പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടാകില്ല.

ആരാധനാലയങ്ങള്‍ തുറക്കാം

പരമാവധി 15 ആളുകളെ ഉള്‍പ്പെടുത്തിയുള്ള ചടങ്ങുകള്‍ക്കായി ആരാധനാലയങ്ങള്‍ തുറക്കാം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. ഈ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളോടെ ടെലിവിഷന്‍ സീരിയലുകളുടെ ഇന്‍ഡോര്‍ ഷൂട്ടിങ് അനുവദിക്കും.

എ, ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകളും റസ്റ്ററന്‍റുകളും ടെക്ക് എവേ, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവര്‍ത്തിക്കാം.

ജിമ്മുകള്‍, ഇന്‍ഡോര്‍ സ്പോര്‍ട്‌സ് എന്നിവയ്ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. എസി ഉപയോഗിക്കാതെ ആവശ്യത്തിന് വായു സഞ്ചാരമുള്ള സ്ഥലങ്ങളില്‍ ഒരേ സമയം പരമാവധി 20 പേരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.

സൂപ്പര്‍ മാര്‍ക്കറ്റുകളിലെ നിയന്ത്രണങ്ങള്‍

എ, ബി, സി കാറ്റഗറിയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകള്‍ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്‌തീര്‍ണം, അകത്ത് പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ എഴുതുന്ന രജിസ്റ്റര്‍, തെര്‍മല്‍ സ്‌കാനിങ്, ഹാന്‍ഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ പ്രവേശന കവാടങ്ങളില്‍ ഒരുക്കണം. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും.

സി, ഡി കാറ്റഗറിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ക്കു സ്റ്റോപ്പ് ഉണ്ടാകില്ല. ബി കാറ്റഗറിയിലുള്ള പ്രദേശങ്ങളില്‍ ഓട്ടോറിക്ഷകള്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു യാത്രക്കാരെ കയറ്റി ഓടാം. എല്ലാ കാറ്റഗറികളിലുമുള്ള പ്രദേശങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലുള്‍പ്പെടെ പരീക്ഷകള്‍ നടത്താവുന്നതാണ്.

ഡി മേഖലയില്‍ കര്‍ശന നിയന്ത്രണം

കാറ്റഗറി ഡിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ ആഴ്‌ചയില്‍ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ പൊലീസിന്‍റെ കര്‍ശന നിരീക്ഷണവും പരിശോധനയുമുണ്ടാകും. കൊവിഡ് മാനദണ്ഡം പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.