ETV Bharat / city

55 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

വീടിനുള്ളില്‍ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

Three arrested with cannabis  cannabis  raid  കഞ്ചാവ് പിടിച്ചു  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരത്ത് കഞ്ചാവ് പിടിച്ചു
55 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Oct 12, 2020, 12:48 AM IST

തിരുവനന്തപുരം: വീട്ടിൽ സൂക്ഷിച്ചിരുന്ന 55 കിലോ കഞ്ചാവുമായി മൂന്നുപേർ വെള്ളറടയിൽ പിടിയിൽ. വെള്ളറട പൂവൻകുഴി കോളനിയിൽ ആന്‍റീ നാർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് പൂവൻകുഴി സ്വദേശി നാഗരാജ്(35), കിളിയൂർ സ്വദേശികളായ നിഖിൽ (21), ആരിഫ് (20) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നാഗരാജന്‍റെ വീട്ടിലെ രഹസ്യ അറിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആര്യങ്കോട് സ്റ്റേഷൻ പരിധിയിലെ വാവോട് നിന്ന് 10 കിലോ കഞ്ചാവ് കഴിഞ്ഞാഴ്ച പിടികൂടിയിരുന്നു.

കമ്പം തേനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ഒന്നും മൊത്തമായി കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായത്. ഇവർക്കെതിരെ മുമ്പും കഞ്ചാവ് കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിനിന്നായി 250 കിലോയിലധികം കഞ്ചാവ് സംഘം ഇവിടെ എത്തിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.