ETV Bharat / city

ഒപി ടിക്കറ്റ് എടുക്കാന്‍ നിന്ന വയോധികയുടെ മാല മോഷ്‌ടിക്കാന്‍ ശ്രമം; മൂന്ന് പേര്‍ പിടിയില്‍ - മോഷണം തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റ്

വയോധിക ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവിൽ നിൽക്കുമ്പോൾ പുറകിൽ യുവതികളിൽ ഒരാൾ വന്നു നിൽക്കുകയും കഴുത്തിൽ കിടന്ന മാല മോഷ്‌ടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

chain snatching thiruvananthapuram  three arrested for chain snatching in kanyakulangara  കന്യാകുളങ്ങര മാല മോഷണം  വയോധിക ഒപി ടിക്കറ്റ് മാല മോഷണം  മാല മോഷണം മൂന്ന് യുവതികള്‍ പിടിയില്‍  മോഷണം തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റ്  chain snatching attempt tamilnadu women arrested
ഒപി ടിക്കറ്റ് എടുക്കാന്‍ നിന്ന വയോധികയുടെ മാല മോഷ്‌ടിക്കാന്‍ ശ്രമം; തമിഴ്‌നാടി സ്വദേശികളായ മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Dec 10, 2021, 7:29 AM IST

തിരുവനന്തപുരം: കന്യാകുളങ്ങര സര്‍ക്കാര്‍ ആശുപത്രിയിൽ ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവിൽ നിന്ന വയോധികയുടെ മാല മോഷ്‌ടിക്കാൻ ശ്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ പിടിയിൽ. തമിഴ്‌നാട് മധുര സ്വദേശികളായ നന്ദിനി, സിന്ധു, ഗോപിക എന്നിവരാണ് അറസ്റ്റിലായത്.

വയോധിക ഒപി ടിക്കറ്റ് എടുക്കാനായി ക്യൂവിൽ നിൽക്കുമ്പോൾ പുറകിൽ യുവതികളിൽ ഒരാൾ വന്നു നിൽക്കുകയും കഴുത്തിൽ കിടന്ന മാല പൊട്ടിക്കുകയും ചെയ്‌തു. തൊട്ടടുത്തുനിന്ന ഒരാൾ ഇത്‌ കണ്ട് യുവതിയെ ചോദ്യം ചെയ്‌തു. തുടർന്ന് മാല നിലത്തേക്ക് എറിഞ്ഞ യുവതി സഹായികളായ മറ്റ് രണ്ട് യുവതികളോടൊപ്പം കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലുണ്ടായിരുന്നവര്‍ ഇവരെ ബലമായി തടഞ്ഞുനിർത്തി. തുടർന്ന് വെഞ്ഞാറമൂട് പൊലീസെത്തി മൂന്നു യുവതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ വച്ച് തേമ്പാമൂട് സ്വദേശിയുടെ ആറേ മുക്കാൽ പവൻ മാലയും മുക്കാല്‍ പവന്‍ മോതിരവും 2,000 രൂപയും പേഴ്‌സ് ഉൾപ്പെടെ ഇവരില്‍ ഒരാളാണ് മോഷ്‌ടിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്‌ച വട്ടപ്പാറ സ്റ്റേഷനിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യുകയും മധുര സ്വദേശിയായ യുവതി പൊലീസ് പിടിയിലാകുകയും ചെയ്‌തിരുന്നു.

Also read: നടുറോഡില്‍ പൊലീസുകാരെ ആക്രമിച്ച് സഹോദരങ്ങൾ, പൊലീസുകാരന്‍റെ കരണത്തടിക്കുന്ന ദൃശ്യങ്ങൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.