ETV Bharat / city

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടി; ചുമതലകളിൽ നിന്ന് നീക്കി - എസ്എസ് സന്തോഷിനെതിരെ നടപടി

നിലവിൽ കൊവിഡ് ദൗത്യസംഘങ്ങളുടെ തലവനായിരുന്നു എസ്.എസ് സന്തോഷ്

action against thiruvananthapuram medical college deputy superintendent  ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടി  തിരുവനന്തപുരം മെഡിക്കൽ കോളജ് ആരോഗ്യവകുപ്പ് നടപടി  ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലയില്‍ നിന്ന് നീക്കി  എസ്എസ് സന്തോഷിനെതിരെ നടപടി  medical college deputy superintendent removed in kerala
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ നടപടി; ചുമതലകളിൽ നിന്ന് നീക്കി
author img

By

Published : Jan 30, 2022, 5:05 PM IST

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ് സന്തോഷിനെ ചുമതലയിൽ നിന്ന് നീക്കി. ചുമതലകളിൽ വീഴ്‌ച വരുത്തിയതിനെ തുടർന്നാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗത്തിൻ്റെ ചുമതലയിൽ നിന്നുമാണ് എസ്.എസ് സന്തോഷിനെ നീക്കിയത്. നിലവിൽ കൊവിഡ് ദൗത്യസംഘങ്ങളുടെ തലവനായിരുന്നു എസ്.എസ് സന്തോഷ്.

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. അത്യാഹിത വിഭാഗത്തിൻ്റെ അധിക ചുമതല ആർ.എം കൂടിയായ ഡോ. മോഹൻ റോയ്ക്ക് നൽകിയതായും അധികൃതർ അറിയിച്ചു. ചുമതലകളിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മെഡിക്കൽ കോളജിൽ മിന്നൽ പരിശോധന വേളയിൽ അരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.

Also read: സോളാർ കേസ്: കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ വിഎസിന് അവകാശമുണ്ടെന്ന് ഉമ്മൻചാണ്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.