തിരുവനന്തപുരം: കഴക്കൂട്ടം പുത്തന്‍തോപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കഴിഞ്ഞ ആറ് ദിവസമായി ഉച്ചയ്ക്ക് ശേഷം ഡേക്ടർമാരില്ലാത്തതിൽ പ്രതിഷേധിച്ച് കെപിസിസി നിർവാഹക സമിതി അംഗം എം.എ ലത്തീഫിന്‍റെ നേതൃത്വത്തില്‍ ആശുപത്രി നടയില്‍ കുത്തിയിരിപ്പ് സമരം നടത്തി.
കഴിഞ്ഞ ആറ് ദിവസവും രോഗികൾ വന്നിട്ട് നിരാശരായി മടങ്ങേണ്ടി വന്നതിനെ തുടർന്നാണ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചത്. തുടർന്ന് പോത്തൻകോട്ടാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിഫ ബീഗം സമരക്കാരുമായി സംസാരിച്ചു. ഇനി മുതൽ എല്ലാ ദിവസവും ഡോക്ടർമാരുണ്ടാകുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു.