ETV Bharat / city

ETV BHARAT EXCLUSIVE; മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഇ.എഫ്.എല്‍ പരിധിയില്‍ സര്‍ക്കാരിന് തിരിച്ചടി - set back by the government

2009ല്‍ പരിസ്ഥിതി ദുര്‍ബ്ബലപ്രദേശമായി വിജ്ഞാപനം ചെയ്ത വനം വകുപ്പിന്‍റെ നടപടി കൊല്ലം ഇ.എഫ്.എല്‍ ട്രൈബ്യൂണല്‍ റദ്ദാക്കി. ഉടമകളില്‍ നിന്ന് 57.38 ഹെക്ടര്‍ സ്ഥലം വിലകൊടുത്ത് വാങ്ങി വനം വകുപ്പിന് ഇ.എഫ്.എല്‍ പരിധിയില്‍ പെടുത്താമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മേയ് 30ന് കോടതി വിധി പുറത്തു വന്നിട്ടും ഇതു സംബന്ധിച്ച് വിവരം വനം വകുപ്പ് അതീവ രഹസ്യമാക്കിയത് ദുരൂഹമാണ്.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഇ.എഫ്.എല്‍ പരിധിയില്‍ സര്‍ക്കാരിന് തിരിച്ചടി
author img

By

Published : Aug 21, 2019, 11:43 AM IST

Updated : Aug 21, 2019, 5:11 PM IST

തിരുവനന്തപുരം; വിവാദമായ പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിനെ ഇ.എഫ്.എല്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടി. ഐ.എസ്.ആര്‍.ഒക്ക് ബഹിരാകാശ ഗവേഷണ സ്ഥാപനം തുടങ്ങാന്‍ 2007 മെര്‍ക്കിസ്റ്റണ്‍ വില്‍പ്പന നടത്തിയ 81 ഏക്കര്‍ തോട്ടഭൂമിയെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാക്കി വിജ്ഞാപനം ചെയ്ത വനം വകുപ്പിന്‍റെ നടപടി കൊല്ലം ഇ.എഫ്.എല്‍ ട്രിബ്യൂണല്‍ റദ്ദാക്കി. ഉടമകളില്‍ നിന്ന് വിലകൊടുത്ത് വാങ്ങി വനം വകുപ്പിന് ഈ പ്രദേശം പരിസ്ഥിതി ലോലപ്രദേശ പരിധിയില്‍ പെടുത്താമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മെയ് 30 ന് കോടതി വിധി പുറപ്പെടുവിച്ചെങ്കിലും വനം വകുപ്പ് വിവരം രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഈ വിവരമാണ് ഇടിവി ഭാരത് പുറത്തുവിടുന്നത്.

മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിന്‍റെ ഇ.എഫ്.എല്‍ പരിധിയില്‍ സര്‍ക്കാരിന് തിരിച്ചടി

2007ലാണ് തിരുവനന്തപുരം പൊന്‍മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് വിവാദത്തിലാകുന്നത്. ലോകോത്തര നിലവാരത്തില്‍ സ്‌പേസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പൊന്‍മുടിയില്‍ സ്ഥാപിക്കാന്‍ ഒന്നാം യു.പി.എ. സര്‍ക്കാരിന്‍റെ കാലത്ത് ഐ.എസ്.ആര്‍.ഒ തീരുമാനിച്ചു. പൊന്‍മുടി മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് ഉള്‍പ്പെടുന്ന സതേണ്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ സേവി മനോ മാത്യുവില്‍ നിന്ന് 81.5 ഏക്കര്‍ സ്ഥലം വാങ്ങാന്‍ കരാറായി. ഏക്കറിന് നാല് ലക്ഷം രൂപ നിരക്കില്‍ തെന്നൂര്‍ വില്ലേജിലെ 3995/2 സര്‍വ്വേ നമ്പരിലുള്ള ഭൂമി വാങ്ങാനും തീരുമാനമായി. പണം നല്‍കി പാലോട് സബ്രജിസ്ട്രാര്‍ ഓഫീസില്‍ ഐ.എസ്.ആര്‍.ഒ വിലയാധാരം രജിസ്റ്റര്‍ ചെയതു. തുടര്‍ന്ന് അവിടെ സ്‌പേസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് തറക്കല്ലിടുന്നതിന് തീരുമാനിച്ചു. എന്നാല്‍ പ്രദേശം അടങ്ങുന്ന വനഭൂമി ഐ.എസ്.ആര്‍.ഒ അനധികൃതമായി കയ്യേറിയതായി വനംവകുപ്പ് നോട്ടീസ് നല്‍കി. ഇതോടെ ഐ.എസ്.ആര്‍.ഒ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചു. തുടര്‍ന്ന് 2009 മുതല്‍ ഹൈക്കോടതിയിലും വിവിധ കോടതികളിലും കേസ് നടന്നു വരികയായിരുന്നു. സ്വകാര്യ തോട്ടഭൂമിയെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശത്തില്‍ ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ ഐ.എസ്.ആര്‍.ഒയും തോട്ടം ഉടമയായ സേവി മനോ മാത്യുവും കൊല്ലം ഇ.എഫ്.എല്‍ ട്രിബ്യൂണലില്‍ 2016ല്‍ നല്‍കിയ ഹര്‍ജിയിലാണ് വനം വകുപ്പിന് കനത്ത തിരിച്ചടിയേറ്റിരിക്കുന്നത്. 2009ല്‍ പരിസ്ഥിതി ദുര്‍ബ്ബലപ്രദേശമായി വിജ്ഞാപനം ചെയ്ത വനം വകുപ്പിന്‍റെ നടപടി കൊല്ലം ഇ.എഫ്.എല്‍ ട്രൈബ്യൂണല്‍ റദ്ദാക്കി. ഉടമകളില്‍ നിന്ന് 57.38 ഹെക്ടര്‍ സ്ഥലം വിലകൊടുത്ത് വാങ്ങി വനം വകുപ്പിന് ഇ.എഫ്.എല്‍ പരിധിയില്‍ പെടുത്താമെന്ന് കോടതി നിര്‍ദ്ദേശിച്ചു. മേയ് 30ന് കോടതി വിധി പുറത്തു വന്നിട്ടും ഇതു സംബന്ധിച്ച് വിവരം വനം വകുപ്പ് അതീവ രഹസ്യമാക്കിയത് ദുരൂഹമാണ്.

Intro:Body:Conclusion:
Last Updated : Aug 21, 2019, 5:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.