തിരുവനന്തപുരം : മോന്‍സണ്‍ മാവുങ്കല്‍ വിവാദത്തില്‍ മുന്‍ മേധാവി ലോക്‌നാഥ് ബെഹ്‌റയടക്കം ആരോപണവിധേയരായിരിക്കെ സംസ്ഥാന പൊലീസിലെ എസ്.എച്ച്.ഒ മുതല്‍ ഡി.ജി.പി റാങ്ക് വരെയുളള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി.
ഒക്ടോബര്‍ മൂന്നിന് രാവിലെ 11 ന് പൊലീസ് ആസ്ഥാനത്താണ് യോഗം. മോന്‍സന്‍ മാവുങ്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ സി.ഐ മുതല്‍ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ടെന്ന് വ്യക്തമായ പശ്ചാത്തലത്തിലാണ് യോഗമെന്നാണ് വിവരം.
ഇത്തരം വിഷയങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ഇടപെടലുകള്‍ പൊലീസ് സേനയ്ക്കും സംസ്ഥാന സര്‍ക്കാരിനും പ്രതിച്ഛായ നഷ്‌ടം വരുത്തുന്ന സാഹചര്യത്തില്‍ അത് ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സജീവ ചര്‍ച്ചയായേക്കും.
ALSO READ : ഡ്രൈവിംഗ് ലൈസന്‍സിന്‍റെയും വാഹന രജിസ്ട്രേഷന്‍റെയും കാലാവധി രണ്ട് മാസം നീട്ടി
അതേസമയം അസാധാരണമായി ഒന്നുമില്ലെന്നും പുതിയ സര്‍ക്കാരിന്‍റെ പൊലീസ് നയം സംബന്ധിച്ചുളള ചര്‍ച്ചകള്‍ക്ക് മാത്രമാണ് യോഗമെന്നുമാണ് ഔദ്യോഗിക വിശദീകരണം.