തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ പരാതിയുമായി കെജിഎംഒഎ. ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന നടത്താത്തത് ഡോക്ടറുടെ വീഴ്‌ചയാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെയാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടെന്ന് ഒപി ടിക്കറ്റില്‍ ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കൂടുതല്‍ പരിശോധനക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്തത്. ക്രൈം നമ്പര്‍ പോലും രേഖപ്പെടുത്താതെയാണ് ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍ പറഞ്ഞു. വസ്തുത ഇതായിരിക്കെ തികച്ചും തെറ്റായ വസ്തുതകളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
മാധ്യമ പ്രവർത്തകൻ കാറിടിച്ച് മരിച്ച സംഭവം: പൊലീസ് റിപ്പോര്‍ട്ടിനെതിരെ പരാതിയുമായി കെജിഎംഒഎ
പൊലീസ് രേഖാമൂലം എഴുതി ആവശ്യപ്പെടാത്തതിനാലാണ് ശ്രീറാം വെങ്കിട്ടരാമന്‍റെ രക്ത പരിശോധന നടത്താഞ്ഞതെന്ന് ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ആരോപിക്കുന്നു.
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ പരാതിയുമായി കെജിഎംഒഎ. ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന നടത്താത്തത് ഡോക്ടറുടെ വീഴ്‌ചയാണെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെയാണ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടെന്ന് ഒപി ടിക്കറ്റില്‍ ഡോക്ടര്‍ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കൂടുതല്‍ പരിശോധനക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്തത്. ക്രൈം നമ്പര്‍ പോലും രേഖപ്പെടുത്താതെയാണ് ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും കെജിഎംഒഎ സംസ്ഥാന സെക്രട്ടറി ഡോ. വിജയകൃഷ്ണന്‍ പറഞ്ഞു. വസ്തുത ഇതായിരിക്കെ തികച്ചും തെറ്റായ വസ്തുതകളാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
Body:ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് നടപടിക്കെതിരെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ. ശ്രീറാമിന്റെ രക്തം പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണ്. ശ്രീറാം വെങ്കിട്ടരാമനുമായി ജനറല്‍ ആശുപത്രിയിലെത്തിയ പോലീസ് സംഘം രക്തപരിശോധ ആവശ്യപ്പെട്ടില്ല. ആവശ്യപ്പെട്ടത് മെഡിക്കല്‍ പരിശോധന മാത്രമാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഇതനുസരിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന പോലീസിന്റെ ആവശ്യപ്രകാരമേ ചെയ്യാനാകൂ. എന്നാല്‍ ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടെന്ന് ഒപി ടിക്കറ്റില്‍ ഡോക്ടര്‍ രേഖപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ പരിശോധനക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് ചെയ്തത്. ക്രൈം നമ്പര്‍ പോലം രേഖപ്പെടുത്താതെയാണ് ശ്രീറാമിനെ ആശുപത്രിയില്‍ എത്തിച്ചതെന്നും കെ.ജി.എം.ഒ.എ സംസ്ഥാന സെക്രട്ടറി ഡോ.വിജയകൃഷ്ണന്‍ പറഞ്ഞു. വസ്തുത ഇതായിരിക്കെ തികച്ചും തെറ്റായ വസ്തുതകളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. പോലീസിന്റെ വീഴ്ച ഡോകടറുടെ തലയില്‍ കെട്ടിവെച്ചുള്ള റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നല്‍കുമെന്ന് കെജിഎംഒ അറിയിച്ചു. പൊലീസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രക്തമെടുക്കാന്‍ തയ്യാറായില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഷീന്‍ തറയില്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
Conclusion:ഇ ടിവി ഭാരത്,തിരുവനന്തപുരം
TAGGED:
sriram Venkataraman case