തിരുവനന്തപുരം : മുഖ്യമന്ത്രിക്ക് നേരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അത് മറച്ചുവയ്ക്കാന്‍ നാട്ടില്‍ എന്ത് അതിക്രമവും നടത്തുമെന്ന സാഹചര്യമാണെന്ന് റോജി എം ജോൺ എംഎല്‍എ. ആരോപണങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. മറുപടി പറയാനില്ലാതാകുമ്പോള്‍ നടക്കുന്ന കോലാഹലങ്ങളാണിതെന്നും റോജി എം ജോണ്‍ ആരോപിച്ചു.
എകെജി സെന്‍റർ ആക്രമണം കോൺഗ്രസ് നടത്തിയെന്നാണ് സിപിഎം ആരോപിക്കുന്നത്. എസ്‌ഡിപിഐയോ ബിജെപിയോ ആർഎസ്എസോ ആണ് അക്രമത്തിന് പിന്നിലെന്ന് എന്തുകൊണ്ട് സിപിഎം പറയുന്നില്ല. അവർ ആക്രമിക്കില്ലെന്ന് സിപിഎമ്മിന് ഉറച്ച ബോധ്യമുണ്ട്.
Also read: എകെജി സെന്‍റര്‍ ആക്രമണം : പൊലീസിനെ ബോധപൂര്‍വം മാറ്റിയത് ആരുടെ നിര്‍ദേശപ്രകാരമെന്ന് പി.സി വിഷ്‌ണുനാഥ്
ഇടതുമുന്നണി കൺവീനർ പറഞ്ഞതുപോലെ കോൺഗ്രസ് ബന്ധമുള്ള ഒരു പ്രതിയെ പിടിക്കാനായി പോലീസ് നെട്ടോട്ടമോടുകയാണ്. വല്ലാത്ത കുഴപ്പത്തിലാണ് പൊലീസ് പെട്ടിരിക്കുന്നതെന്നും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ റോജി എം ജോണ്‍ ആരോപിച്ചു.