തിരുവനന്തപുരം: ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്ഥാനം സുപ്രിംകോടതിയില്‍ നിലപാടറിയിച്ചു. സംസ്ഥാനത്തെ മുന്‍ഗണന റേഷന്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ ലൈംഗിക തൊഴിലാളികളെ ഉള്‍പ്പെടുത്താന്‍ തിരുമാനിച്ചതായും കേരളം അറിയിച്ചു.
ഇതോടെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളില്‍ നിന്നും ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ വാങ്ങാം. കൊവിഡ് മഹമാരികാലത്ത് ലൈംഗിക തൊഴിലാളികളുടെ പ്രതിസന്ധികളില്‍ പരിഹാരം തേടി സുപ്രീകോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് നിര്‍ണായക ഇടപെടലുണ്ടായത്. ലൈംഗിക തൊഴിലാളികള്‍ക്ക് റേഷന്‍ കാര്‍ഡും വോട്ടര്‍ ഐ.ഡി കാര്‍ഡും ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ALSO READ: K-Rail Project | കെ-റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്; നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച്
അന്തസോടെ ജീവിക്കുക എന്നത് ഭരണഘടന അവകാശമാണെന്ന് പറഞ്ഞ കോടതി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഭരണഘടന അവകാശങ്ങള്‍ ഒരുപോലെ ഉറപ്പാക്കണമെന്നും പറഞ്ഞു. ഈ സാഹചര്യത്തിലണ് ലൈംഗിക തൊഴിലാളികള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് സംസ്ഥാനം സത്യവാങ്മൂലത്തിലൂടെ അറിയിച്ചത്.