സംസ്ഥാനത്തുടനീളം കൊലപാതകങ്ങളുംഗുണ്ടാ വിളയാട്ടവും നടക്കുമ്പോള്‍പൊലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത് പൊലീസിന്‍റെ വീഴ്ചയാണ്. ലഹരി മാഫിയകൾക്കുംഗുണ്ടാസംഘങ്ങൾക്കും അഴാഞ്ഞാടാനാണ് കേരള പൊലീസ് അവസരമൊരുക്കുന്നത്.കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തിലെ നിയമവാഴ്ച തകർന്നിരിക്കുകയാണ്. പെൺകുട്ടികളെ തീവച്ച് കൊല്ലാൻ ശ്രമിക്കുന്നതുംയുവക്കാളെ അടിച്ചുകൊല്ലുന്നതും ഇന്ന് പരമ്പരയായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
തിരുവനന്തപുരം കരമനയിൽ അനന്തുവിനെ തട്ടിക്കൊണ്ടുപോയിക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണെന്നും പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ കൊലപാതകം തടയാന്‍ സാധിക്കുമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കേ യുവാവിനെ തട്ടിക്കൊണ്ടുപോയി മൂന്നര മണിക്കൂര്‍ പീഡിപ്പിച്ചിട്ടും പൊലീസിന് അറിയാന്‍ സാധിക്കാത്തത് എന്തുകൊണ്ടെന്നും ചെന്നിത്തല.
തിരുവല്ലയിൽ വിദ്യാർഥിനിയെ കുത്തി പരിക്കേൽപ്പിച്ച് തീവച്ച് കൊല്ലാൻ ശ്രമിച്ചതും, കൊച്ചി പനമ്പള്ളി നഗറിൽ മറ്റൊരു പെൺകുട്ടിയെ തീവയ്ക്കാന്‍ ശ്രമിച്ചതും പൊലീസിന്‍റെ അനാസ്ഥമൂലമാണെന്നും ചെന്നിത്തല ആരോപിച്ചു. എറണാകുളത്ത് കാക്കനാട് യുവാവിനെ വിളിച്ചുവരുത്തി അടിച്ചുകൊലപ്പെടുത്തിയതും ലഹരിമാഫിയകളുടെ ഏറ്റുമുട്ടല്‍ തടയുന്നതിനിടെ തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചതും നിയമവാഴ്ച തകര്‍ന്നതിന്‍റെ ഉദാഹരണങ്ങളാണ്.പൊലീസിനെ രാഷ്ട്രീയവത്ക്കരിക്കുകയുംനിര്‍ജീവമാക്കുകയും ചെയ്തതിന്‍റെഫലമായാണ് അടിക്കടി ഇത്തരം ക്രൂര സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇവരെ അമര്‍ച്ച ചെയ്യുന്നതില്‍ പൊലീസ് പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.