ETV Bharat / city

രാജ്യത്താദ്യം, മൃഗങ്ങൾക്ക് ആര്‍എഫ്‌ഐഡി സംവിധാനവുമായി മൃഗസംരക്ഷണ വകുപ്പ്

author img

By

Published : Jan 6, 2022, 4:25 PM IST

അനിമൽ മാപ്പിങ്/ ട്രേസബിലിറ്റി (Animal mapping/traceability) സാങ്കേതിക വിദ്യയിലൂടെ കർഷകനെയും ഉരുക്കളെയും കോർത്തിണക്കി ഡിജിറ്റൽ വിവരശേഖരണം നടത്തുന്നതാണ് പദ്ധതി.

മൃഗങ്ങൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനമൊരുക്കി മൃഗസംരക്ഷണ വകുപ്പ്  radio frequency identification tags for domestic animal in kerala  കേരളത്തില്‍ മൃഗങ്ങൾക്ക് RFID ടാഗ്
രാജ്യത്താദ്യം; മൃഗങ്ങൾക്ക് ആര്‍എഫ്‌ഐഡി സംവിധാനമൊരുക്കി മൃഗസംരക്ഷണ വകുപ്പ്

തിരുവനന്തപുരം: രാജ്യത്താദ്യമായി മൃഗങ്ങൾക്ക് റേഡിയോ ഫ്രീക്വൻസി തിരിച്ചറിയൽ സംവിധാനം (RFID) നടപ്പാക്കാൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. ഇ - സമൃദ്ധ എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. അനിമൽ മാപ്പിങ്/ ട്രേസബിലിറ്റി (Animal mapping/traceability) സാങ്കേതിക വിദ്യയിലൂടെ കർഷകനെയും ഉരുക്കളെയും കോർത്തിണക്കി ഡിജിറ്റൽ വിവരശേഖരണം നടത്തുന്നതാണ് പദ്ധതി.

ഇ - സമൃദ്ധ പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി ജെ. ചിഞ്ചു റാണി

ഓരോ മൃഗത്തെയും തിരിച്ചറിയാൻ RFID ടാഗ് ഘടിപ്പിക്കും. ഉരുക്കൾക്ക് ഹെൽത്ത് കാർഡും ഏർപ്പെടുത്തും. ഇതുവഴി ഉരുവിൻ്റെ ഉത്പാദനക്ഷമതയും രോഗചരിത്രവും വകുപ്പിന് കൃത്യമായി വിലയിരുത്താം.

ഒറ്റ ക്ലിക്കില്‍ മുഴുവന്‍ വിവരവും
പദ്ധതി നടപ്പാകുന്നതോടെ ഒറ്റ ക്ലിക്കിൽ മൃഗത്തെയും ഉടമസ്ഥനെയും സംബന്ധിച്ച മുഴുവൻ വിവരങ്ങളും ലഭ്യമാകും. ഇവ ഉപയോഗപ്പെടുത്തിയുള്ള ഗവേഷണങ്ങളിലൂടെ ഉരുക്കളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുക, മികച്ച ബ്രീഡുകളെ സൃഷ്ടിക്കുക, പ്രതിരോധ ശേഷിയുള്ള തനത് ഇനം ഉരുക്കളെ നിലനിർത്തുക എന്നീ ലക്ഷ്യങ്ങൾ നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷ. വാഹനം വിൽക്കുമ്പോലെ മൂല്യവും ക്ഷമതയും കൃത്യമായി കണക്കാക്കി ഉരുക്കളെ വാങ്ങാനും വിൽക്കാനുമാകും.

ആദ്യം പത്തനംതിട്ടയില്‍
റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ (Rebuild Kerala Initiative) ഉൾപ്പെടുത്തി പദ്ധതി മാതൃക പത്തനംതിട്ട ജില്ലയിലാണ് നടപ്പാക്കുക. ജില്ലയിലെ 75000 പശുക്കൾക്ക് RFID ടാഗ് ഘടിപ്പിക്കും. സംസ്ഥാന ഡിജിറ്റൽ സർവകലാശാലയുമായി (Digital University of Kerala) ചേർന്നാണ് 7.28 കോടി ചെലവു വരുന്നതാണ് മാതൃകാ പദ്ധതി.

20ാമത് ലൈവ് സ്റ്റോക്ക് സെൻസസ് പ്രകാരം സംസ്ഥാനത്ത് 14 ലക്ഷം കന്നുകാലികളും പതിനഞ്ചു ലക്ഷം ആടുകളുമാണുള്ളത്. കന്നുകാലികളിൽ 94 ശതമാനവും സങ്കരയിനമാണ്. പ്രതിദിനം ശരാശരി 10.2 ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്ന ക്ഷമത കൂടിയ സങ്കരയിനം പശുക്കൾക്ക് പകർച്ചവ്യാധികളും മറ്റു രോഗങ്ങളും ബാധിക്കുന്നുണ്ട്.

ഓരോ മൃഗത്തിൻ്റെയും വംശാവലി മനസിലാക്കി പ്രതിരോധശേഷി കൂടിയ അടുത്ത തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിൽ പുതിയ പദ്ധതി വിപ്ലവകരമായ സംഭാവന നൽകുമെന്നാണ് വിലയിരുത്തൽ. ഇലക്ട്രോണിക് വെറ്ററിനറി മെഡിക്കൽ റെക്കോർഡ് നിലവിൽ വരുന്നതോടെ രോഗസാധ്യത കൈകാര്യം ചെയ്യുന്നതിലും ശാസ്ത്രീയതയുണ്ടാവും. മന്ത്രി ജെ ചിഞ്ചു റാണി വാർത്താ സമ്മേളനത്തിലാണ് പദ്ധതി വിശദീകരിച്ചത്.

പ്രധാന ലക്ഷ്യങ്ങൾ

1.ഓരോ കൃഷിക്കാരുടേയും മൃഗത്തെ വ്യക്തിഗതമായി തിരിച്ചറിയാൻ RFID ടാഗ്.
2. കർഷകരെ തിരിച്ചറിയാൻ ജിയോ ലൊക്കേഷൻ മാപ്പിങും.
3. ഓരോരുത്തരെയും തിരിച്ചറിയുന്നതിന് അനിമൽ ട്രേസബിലിറ്റി.
4. മൃഗങ്ങളുടെയും കർഷകരുടെയും സമ്പൂർണ്ണ ഡേറ്റാ ബേസ് നിർമ്മാണവും മാനേജ്മെൻ്റും - Animal Health Record.
5. മൃഗങ്ങളിൽ പ്ലാസ്റ്റിക് ടാഗുകൾ ഒഴിവാക്കുക- പ്ലാസ്റ്റിക് ടാഗുകൾ ഉപയോഗിക്കുതിനാൽ അലർജി, അണുബാധ, ചെവി കീറൽ, ടാഗ് നഷ്ടപ്പെടൽ, ടാഗ് നീക്കം ചെയ്യുന്നതിൽ അപാകത തുടങ്ങിയവ സംഭവിക്കുന്നു.
6. രോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണം.
7. മൃഗങ്ങൾക്ക് ജീവിതകാലം മുഴുവൻ ഒറ്റ ഐഡി നമ്പർ. ഇതുമൂലം പരിപാലനത്തിൽ കൃത്യത. ക്രയവിക്രയങ്ങളിലും വായ്പാ തിരിച്ചടവിലുമുള്ള തട്ടിപ്പുകൾ ഒഴിവാക്കാം.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.