ETV Bharat / city

പൗരത്വ ഭേദഗതി നിയമം; വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ

കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അധ്യാപകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൂടാതെ ടെക്‌നോപാർക്ക് മെയിൻ ഗേറ്റിന് മുന്നിൽ തീർത്ത മതസൗഹാർദ മതിലിൽ നൂറുകണക്കിന് ടെക്കികൾ പങ്കെടുത്തു.

പൗരത്വ ഭേദഗതി നിയമം  Citizenship Amendment Act  പ്രതിഷേധ പ്രകടനങ്ങൾ  കാര്യവട്ടം ക്യാമ്പസ്  ടെക്‌നോപാർക്ക്
പൗരത്വ ഭേദഗതി നിയമം; വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ
author img

By

Published : Dec 19, 2019, 11:50 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് വിവിധ സഥലങ്ങളില്‍ പ്രതിഷേധ പരിപാടികൾ നടന്നു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥികൾ കോളജ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിദ്യാര്‍ഥികൾ പ്രതീകാത്മകമായി ആഭ്യന്തരമന്ത്രി അമിത്ഷായുടെ കോലം അടിച്ചാണ് പ്രതിഷേധിച്ചത്. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അധ്യാപകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ട് മെഴുകുതിരി കത്തിച്ചായിരുന്നു അധ്യാപകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

പൗരത്വ ഭേദഗതി നിയമം; വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ

ടെക്‌നോപാർക്കിലെ ടെക്കികളുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ മതസൗഹാർദ മതിൽ തീർത്തു. ടെക്‌നോപാർക്ക് മെയിൻ ഗേറ്റിന് മുന്നിൽ തീർത്ത മതസൗഹാർദ മതിലിൽ നൂറുകണക്കിന് ടെക്കികൾ പങ്കെടുത്തു. കഴക്കൂട്ടം ഗവ: ഹൈസ്‌കൂളിലെ വിദ്യാർഥികളും പ്രതിഷേധ പ്രകടനം നടത്തി.

Intro:കഴക്കൂട്ടം: പൗരത്വ ഭേദഗതി ബില്ലിനെതിരെ കഴക്കൂട്ടത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു. കാര്യവട്ടം ക്യാമ്പസിലെ എം എസ് ഡബ്ലിയു വിദ്യാർത്ഥികൾ പ്രതിഷേധിച്ചു പ്രതീകാത്മകമായി അമിത്ഷായുടെ കോലം ഉണ്ടാക്കി വിദ്യാർഥികൾ കോലത്തിൽ അടിച്ചാണ് പ്രതിഷേധം നടത്തിയത്.വിദ്യാർത്ഥികൾ കോളേജ് ഗേറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം വിളിച്ചു .ടെക്ക്നോപാർക്കിലെ ടെക്കികളുടെ സംഘടനയായ പ്രതിധ്വനിയുടെ നേത്യർത്യത്തിൽ മതസൗഹാർദ്ധ മതിൽ തീർത്തു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ദോശം സംഭവിക്കുന്നതിനെ ശക്തമായി എതിർക്കുമെന്ന് പ്രതിജ്ഞ ചെല്ലി.ടെക്ക്നോപാർക്ക് മെയിൻ ഗേറ്റിന് മുന്നിൽ തീർത്ത മതസൗഹാർദ്ധ മതിലിൽ നൂറുകണക്കിന് ടെക്കികൾ പങ്കെടുത്തു. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അധ്യാപകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ട് മെഴുകുതിരി കത്തിച്ചായിരുന്നു അദ്ധ്യാപകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്. ഡോ.ജയചന്ദ്രൻ, പ്രൊഫ. അച്ചുത് ശങ്കർ, ഡോ.അനു ഉണ്ണി ,ഡോ.സീമാ ജെറോം, ഡോ.പ്രേമ, ഡോ.ടി രാജൻ, ഡോ.കടയ്ക്കൽ അഷ്റഫ് എന്നിവർ നേത്വർത്വം നൽകി. ഇന്നലെ ഉച്ചയോടു കൂടി കഴക്കൂട്ടം ഗവ: ഹൈസ്കുളിലെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി.

ക്യാപ്ഷൻ: കാര്യവട്ടം ക്യാമ്പസിലെ എം എസ് ഡബ്ലിയു വിദ്യാർത്ഥികൾ കോളേജ് ഗേറ്റിന് മുന്നിൽ പ്രതിഷേധിക്കുന്നു .

2, ടെക്കികൾ മതസൗഹാർദ്ധ മതിൽ തീർത്ത് പ്രതിഷേധിക്കുന്നു.

3, കാര്യവട്ടം ക്യാമ്പസിൽ അധ്യാപകർ നടത്തിയ പ്രതിഷേധ ജ്വാല.Body:.......Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.