ETV Bharat / city

സംസ്ഥാനത്ത് കെട്ടിട നികുതി കൂടുന്നു: പരസ്യ ബോര്‍ഡുകള്‍ക്ക് ലൈസന്‍സ് ഫീ വരും - entertainment tax hike in kerala

2023 മാര്‍ച്ച് 31-നകം നികുതി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം

കെട്ടിട നികുതി വര്‍ധനവ്  വസ്‌തു നികുതി പരിഷ്‌കരണം  സംസ്ഥാനത്ത് കെട്ടിട നികുതി കൂടുന്നു  പരസ്യ ബോര്‍ഡുകള്‍ ലൈസന്‍സ് ഫീ  വിനോദ നികുതി നിരക്ക് വര്‍ധനവ്  property tax hike in kerala  entertainment tax hike in kerala  cabinet approves tax hike in kerala
സംസ്ഥാനത്ത് കെട്ടിട നികുതി കൂടുന്നു; പരസ്യ ബോര്‍ഡുകള്‍ക്ക് ലൈസന്‍സ് ഫീ വരും
author img

By

Published : Jun 23, 2022, 2:15 PM IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വരുമാനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കെട്ടിട നികുതി വര്‍ധന ഉള്‍പ്പെടെ നികുതി, ലൈസന്‍സ് ഫീസുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 2023 മാര്‍ച്ച് 31നകം നികുതി പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. 50 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകളെ വസ്‌തു നികുതി പരിധിയില്‍ കൊണ്ടുവരും.

50 ചതുരശ്ര മീറ്ററിന് മുകളിലുള്ള വീടുകള്‍ക്ക് കെട്ടിട നികുതി നിരക്കിന്‍റെ പകുതി നിരക്കില്‍ വസ്‌തു നികുതി ഈടാക്കും. ഈ വര്‍ഷം ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മിച്ച 3,000 ചതുരശ്ര അടിയില്‍ കൂടുതല്‍ തറ വിസ്‌തീര്‍ണമുള്ള വീടുകള്‍ക്ക് തറ പാകുന്നതിന് ഉപയോഗിക്കുന്ന വസ്‌തുക്കളുടെ ഇനം പരിഗണിക്കാതെ തന്നെ അടിസ്ഥാന നികുതിയുടെ 15 ശതമാനം തുക അധിക നികുതിയായി ഈടാക്കും.

മുന്‍സിപ്പല്‍ പരിധിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയാല്‍ അക്കാര്യം അതത് മുന്‍സിപ്പാലിറ്റികളെ അറിയിക്കണം, അല്ലെങ്കില്‍ അറിയിക്കുന്നത് വരെയുള്ള നികുതി നല്‍കാന്‍ ഉടമസ്ഥര്‍ ബാധ്യസ്ഥരാണ്. വിനോദ നികുതി നിരക്ക് 10 ശതമാനമാക്കി ഉയര്‍ത്തും. ഇതിനായി വിനോദ നികുതി നിയമം ഭേദഗതി ചെയ്യും.

റോഡുകളുടെ വശങ്ങളില്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ക്ക് ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്തും. പൊതു വിദ്യാലയങ്ങള്‍, ആശുപത്രികള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും അശരണരെ സഹായിക്കുന്നതിനും ഡൊണേഷന്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.