തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം ജൂലൈ 29ന് ആരംഭിക്കും. പൂര്‍ണമായും ഓണ്‍ലൈനായാണ് പ്രവേശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഓഗസ്റ്റ് 14 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കുന്നതില്‍ സംശയമുള്ള വിദ്യാര്‍ഥികള്‍ക്കായി എല്ലാ സ്‌കൂളുകളിലും അധ്യാപകരുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കും. സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് സമീപത്തെ സ്‌കൂളില്‍ നിന്ന് അപേക്ഷ സമര്‍പ്പിക്കാം. സംശയ നിവാരണത്തിനായി സംസ്ഥാന തലത്തിലും ജില്ലാതലത്തിലും സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്ലസ് വണ്‍ പ്രവേശനം ജൂലൈ 29 മുതല്‍ - പ്ലസ് വണ്‍ പ്രവേശനം
ഓഗസ്റ്റ് 14 വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം.
![പ്ലസ് വണ്‍ പ്രവേശനം ജൂലൈ 29 മുതല്‍ plus one admission in the state cm press meet പ്ലസ് വണ്‍ പ്രവേശനം ഹയര്‍ സെക്കന്‍ററി പ്രവേശനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8146137-thumbnail-3x2-hjg.jpg?imwidth=3840)