ETV Bharat / city

സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി - കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍

വിദ്യാഭ്യാസം, വ്യവസായം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയവയില്‍ സര്‍ക്കാര്‍ മികച്ച മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

pinarayi vijayan press meet  പിണറായി വിജയൻ വാര്‍ത്തകള്‍  കേരള സര്‍ക്കാര്‍ വാര്‍ത്തകള്‍  kerala government news
സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് ; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
author img

By

Published : May 25, 2020, 3:24 PM IST

Updated : May 25, 2020, 3:59 PM IST

തിരുവനന്തപുരം: അഞ്ച് വർഷം കൊണ്ട് ലക്ഷ്യമിട്ട പദ്ധതികൾ നാല് വർഷം കൊണ്ട് തന്നെ എൽ.ഡി.എഫ് സർക്കാർ നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതിന്‍റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നേട്ടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ എണ്ണി പറഞ്ഞത്. വെല്ലുവിളികൾ ഏറെ നേരിട്ടാണ് സംസ്ഥാനം വികസന കുതിപ്പ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രണ്ട് പ്രളയവും നിപയും കൊവിഡും നമ്മുടെ വികസനത്തെ തളർത്തിയില്ല. ഇക്കാലയളവിൽ അതിജീവിക്കുക വെല്ലുവിളിയാണ്. എന്നാൽ വെല്ലുവിളി ഏറ്റെടുത്ത് മുന്നേറ്റം സൃഷ്ടിക്കാൻ കഴിഞ്ഞു. വികസനത്തിനൊപ്പം ദുരന്തനിവാരണം കൂടി ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട്. ഒരോ വർഷം ഓരോ പ്രതിസന്ധിയെ നേരിട്ടു. പകച്ചു നിൽക്കാതെ മുന്നേറാനായതായും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് ; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പ്രകടന പത്രിക ചിലർക്ക് ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടാനുള്ള അഭ്യാസമായാണ് കാണുന്നത്. എന്നാൽ ഇടത് മുന്നണിയുടെ രീതി അതല്ല. വാഗ്ദാനങ്ങൾ പാലിക്കപ്പെടണം. നവകേരള സൃഷ്ടിയാണ് സർക്കാർ ലക്ഷ്യം. നാല് മിഷനുകളിലൂടെ ഫലപ്രദമായ ഇടപെടൽ നടത്താൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. നദികളെ പുനരുജ്ജീവിപ്പിച്ചു. 546 പച്ച തുരുത്തുകൾ സൃഷ്ടിച്ചു. പൊതുവിദ്യാഭ്യാസം മികച്ച നിലവാരത്തിൽ എത്തിച്ചു. സ്ത്രീ സൗഹൃദ വികസനം സാധ്യമാക്കി. 5 ലക്ഷത്തിലധികം കുട്ടികൾ പൊതുവിദ്യാലയങ്ങളിലെത്തി. കുടുംബശ്രീയ്ക്ക് റെക്കോർഡ് വളർച്ചയാണ് ഉണ്ടായത്. കേരളാ ബാങ്ക് രൂപീകരണം അതിജീവനത്തിന്‍റെ പാതയിലെ മുതൽകൂട്ടാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി കേരള ബാങ്ക്. സ്റ്റാർട്ടപ്പ് സൗഹൃദ നാടായി സംസ്ഥാനത്തെ മാറ്റാൻ കഴിഞ്ഞു. ഐ.ടി. രംഗത്തും നേട്ടം വലുതാണ്. ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നു. ഇന്‍റര്‍നെറ്റ് പൗരാവകാശമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി. 14 പുതിയ വ്യവസായ പാർക്കുകൾ ആരംഭിക്കും. നടപ്പിലാക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി 444 കിലോമീറ്റർ പൂർത്തിയായി. ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകേ പൈപ്പ് ഇടണം. മൂന്നാഴ്‌ചകൊണ്ട് പൂർത്തിയാക്കി ജൂണിൽ കമ്മിഷൻ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവർക്കും റേഷൻ കാർഡ് പദ്ധതി യാഥാർഥ്യമാക്കും. കാർഷിക മേഖലയിൽ സ്വയം പര്യാപ്തത സർക്കാർ ലക്ഷ്യമാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കുറക്കാൻ സർക്കാറിന് കഴിഞ്ഞിട്ടുണ്ട്. വൈദ്യുത മേഖലയിൽ മികച്ച നേട്ടം കൈവരിക്കാൻ സർക്കാറിനായിട്ടുണ്ട്. സെമി ഹൈസ്പീഡ് റെയിൽപാത സ്വപ്ന പദ്ധതിയാണ്.

ക്രമസമാധാന രംഗത്തും കേരളം മികവ് കാഴ്ചവച്ചിട്ടുണ്ട്. കൊവിഡ് ചില അവസരങ്ങൾ കൂടി നൽകും. സുരക്ഷിത ഇടമെന്ന ഖ്യാതി വ്യവസായം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് വർഷത്തെ പ്രവർത്തനം അഭിമാനകരമായി പൂർത്തിയാകാനായി. വിഷമഘട്ടത്തിലാണെങ്കിലും നാടിനെ മുന്നോട്ട് കൊണ്ട് പോകുന്ന പദ്ധതികൾ രൂപം നൽകും. പ്രതിസന്ധിയെ നേരിടുമ്പോൾ തന്നെ വികസനവുമായി ഒരുമിച്ച് മുന്നോട്ടു പോകാമെന്നും. ഒരുമിച്ച് നിന്ന് അതിജീവിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിനെതിരെ ഉയർന്നു വന്ന വിവാദങ്ങൾക്ക് കഴമ്പില്ല എന്ന അവസ്ഥയിലാണ് അവസാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : May 25, 2020, 3:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.