ETV Bharat / city

കൊവിഡ് പ്രതിരോധത്തിന് പ്രതിപക്ഷം ഇടങ്കോലിടുന്നു: മുഖ്യമന്ത്രി - രമേശ്‌ ചെന്നിത്തല

പ്രതിപക്ഷത്തിന്‍റേത് നീചമായ രാഷ്‌ട്രീക്കളിയാണെന്നും പിണറായി വിജയൻ പറഞ്ഞു.

pinarayi vijayan against opposition  pinarayi vijayan  പ്രതിപക്ഷം  രമേശ്‌ ചെന്നിത്തല  പിണറായി വിജയൻ
കൊവിഡ് പ്രതിരോധത്തിന് പ്രതിപക്ഷം ഇടങ്കോലിടുന്നു: മുഖ്യമന്ത്രി
author img

By

Published : Jul 21, 2020, 8:05 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം ഇടങ്കോലിടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ ഒരു പുനര്‍ചിന്തനത്തിന് അവര്‍ തയാറാകണം. സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് മുഖവിലയ്ക്ക് എടുക്കേണ്ടതില്ല എന്നതാണ് പ്രതിപക്ഷ നിലപാട്. അങ്ങനെ സൃഷ്ടിക്കപ്പെട്ട പൊതു ബോധം പ്രതിരോധ പ്രവര്‍ത്തനത്തിന് പ്രതിബന്ധം സൃഷ്ടിച്ചോ എന്ന് ചിന്തിക്കേണ്ടത് അവരാണ്. കേരളത്തില്‍ മികച്ച നിലയിലാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നത്. അതാണ് രോഗം പടരുന്നത് തടയാന്‍ കഴിഞ്ഞത്. പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്ന് രോഗ പ്രതിരോധത്തിന് ക്രിയാത്മകമായ എന്തെങ്കിലും ശ്രമം ഉണ്ടായില്ല.

എന്നാല്‍ രോഗം പടര്‍ത്താന്‍ പ്രതിപക്ഷം നടത്തിയ അനേകം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തും എന്ന് വെല്ലുവിളി നടത്തിയത് ആരോടായിരുന്നു. ഹൈക്കോടതിയോടായിരുന്നോ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്ക് പാസ് ഏര്‍പ്പെടുത്തിയത് അവരെ തിരിച്ചറിഞ്ഞ് മികച്ച പ്രതിരോധ പ്രവര്‍ത്തനം നടത്താനായിരുന്നു. എന്നാല്‍ കേരളത്തിലേക്കു വരാന്‍ പാസോ എന്നായിരുന്നു അപ്പോള്‍ പ്രതിപക്ഷത്തിന്‍റെ ചോദ്യം. എന്നിട്ട് കൂട്ടത്തോടെ ആളുകളെ അതിര്‍ത്തി കടത്തിവിടാന്‍ ചിലര്‍ വാളയാറിലേക്കു പോയില്ലേ. അത്തരം നീചമായ രാഷ്ട്രീയ കളിയാണ് പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്നുണ്ടായത്. കേരളത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനം പാളിയെന്നു വരുത്താനും ശ്രമമുണ്ടായി.

കൊവിഡ് രോഗികളുടെ എണ്ണം മനപൂര്‍വം കുറയ്ക്കുന്നു എന്നായിരുന്നു ആദ്യ പ്രചാരണം. ഇപ്പോള്‍ പെരുപ്പിച്ചു കാട്ടുന്നു എന്നായിരിക്കുന്നു. ഇങ്ങനെ പറയുന്നവര്‍ക്ക് യാഥാര്‍ത്ഥ്യം മനസിലായിട്ടില്ല. ഇവര്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. ഉറങ്ങുന്നവരെ ഉണര്‍ത്താം, പക്ഷേ ഉറക്കം നടിക്കുന്നവരെ എങ്ങനെ ഉണര്‍ത്തുമെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍ക്കാരിനെ എങ്ങനെയും ഇടിച്ചു താഴ്ത്തണമെന്ന ശ്രമത്തിലാണ് പ്രതിപക്ഷം. പ്രതിപക്ഷത്തിന് സര്‍ക്കാരിനെ വിമര്‍ശിക്കാം. പക്ഷേ അത് ഇത്തരം ഒരു സാഹചര്യത്തിലാകരുത്. ഒറ്റയടിക്ക് ഓടിത്തീര്‍ക്കാവുന്ന ഒന്നല്ല കൊവിഡ് പ്രതിരോധമെന്നും ഇതൊരു മാരത്തണ്‍ ഓട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.