തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഹര്‍ജി ഇന്ന് ലോകായുക്ത പരിഗണിക്കും. ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്നാരോപിച്ചാണ് മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെ കടം തീര്‍ക്കാന്‍ നല്‍കിയെന്ന് ആരോപിക്കുന്ന ഹര്‍ജിയാണ് ലോകായുക്ത ഇന്ന് പരിഗണിക്കുന്നത്.
കോടിയേരിക്ക് എസ്‌കോട്ട് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പൊലീസ് ഉദ്യോഗസ്ഥനും ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പണം നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. പണം നല്‍കിയതിന്‍റെ എല്ലാ രേഖകളും സര്‍ക്കാര്‍ ലോകായുക്തയില്‍ നല്‍കിയിട്ടുണ്ട്. പൊതു പ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ലോകായുക്തയില്‍ പരാതി നല്‍കിയിരിക്കുന്നത്.
മന്ത്രിസഭായോഗ തീരുമാന പ്രകാരമാണ് പണം അനുവദിച്ചതെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളിലുള്ള വാദമാണ് വെള്ളിയാഴ്‌ച നടക്കുന്നത്. ഉച്ചയ്ക്കാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ട ശേഷമാണ് മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്ത പരിഗണിക്കുന്നത്.
ALSO READ: ലോകായുക്ത നിയമ ഭേദഗതിക്ക് സ്റ്റേയില്ല; സർക്കാരിന്‍റെ വിശദീകരണം തേടി ഹൈക്കോടതി