ETV Bharat / city

മത വിദ്വേഷ പ്രസംഗം: പി.സി ജോർജ് പൊലീസ് കസ്റ്റഡിയില്‍

author img

By

Published : May 1, 2022, 7:33 AM IST

Updated : May 1, 2022, 11:25 AM IST

പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

PC George  pc geoge custody for hate speech  പി സി ജോർജിനെ കസ്റ്റഡിയിലെടുത്തു  മത വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോർജിനെ കസ്റ്റഡിയിലെടുത്തു  മുൻ എംഎൽഎ പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു  പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും
മത വിദ്വേഷ പ്രസംഗം; പി സി ജോർജിനെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ കേരള ജനപക്ഷം നേതാവ് പി.സി. ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്‍റ് കമ്മിഷണര്‍ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇന്ന് പുലര്‍ച്ചെ (01.05.2022) അഞ്ച് മണിയോടെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. ഡി.ജി.പി അനിൽകാന്തിന്‍റെ നിർദേശപ്രകാരമാണ് നടപടി. പി.സി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി സംഘടനകൾ പരാതി നൽകിയിരുന്നു.

മത വിദ്വേഷ പ്രസംഗം: പി.സി ജോർജ് പൊലീസ് കസ്റ്റഡിയില്‍

യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, വെല്‍ഫെയര്‍ പാര്‍ട്ടി, പോപുലർ ഫ്രണ്ട് തുടങ്ങിയ സംഘടനകൾ പി.സി. ജോർജിനെതിരെ പരാതി നല്‍കിയിരുന്നു. വിദ്വേഷ പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കേ​ര​ള​ത്തിന്‍റെ മ​ത-​സാ​മു​ദാ​യി​ക സൗ​ഹാ​ര്‍ദ അ​ന്ത​രീ​ക്ഷ​ത്തി​നെ മ​ലീ​മ​സ​മാ​ക്കു​ന്ന വ​ർ​ഗീ​യ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ പി.​സി. ജോ​ര്‍ജി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ.​ഐ.​വൈ.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്‍. അ​രു​ണ്‍ സെ​ക്ര​ട്ട​റി ടി.​ടി. ജി​സ്മോ​ന്‍ എ​ന്നി​വ​രും ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

മ​ത​സ്‌പ​ർ​ധ വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ച ജോ​ർ​ജി​നെ​തി​രെ ക​ർ​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള മു​സ്​​ലിം ജ​മാ അ​ത്ത് കൗ​ൺ​സി​ലും മു​സ്​​ലിം യൂ​ത്ത് ലീ​​ഗും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഹ​മീ​ദ്​ വാ​ണി​യ​മ്പ​ല​വുമാണ്​ ഡി.​ജി.​പി​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്. വ​ർ​ഗീ​യ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ പി.​ഡി.​പിയും പൊ​ലീ​സി​ൽ പ​രാ​തി നൽകിയിരുന്നു. സം​സ്ഥാ​ന ട്ര​ഷ​റ​ർ എം.​എ​സ്. നൗ​ഷാ​ദാ​ണ്​ ഡി.​ജി.​പി​ക്കും കോ​ട്ട​യം ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക്കും പ​രാ​തി നൽകി​യ​ത്.

Last Updated : May 1, 2022, 11:25 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.