ETV Bharat / city

'പൊലീസിന് എന്തും ചെയ്യാൻ ലൈസൻസ് നൽകുന്ന ഉത്തരവ്': പുതുക്കിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിഡി സതീശന്‍ - covid restrictions satheesan news

'45 വയസിന് താഴെയുള്ളവർ വീട്ടിലിരിക്കുകയും 60 വയസിന് മുകളിലുള്ളവർ പുറത്തിറങ്ങുകയും ചെയ്യണമെന്ന വിചിത്ര നിലപാടാണ് പുതിയ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നത്' എന്ന് വിഡി സതീശൻ പറഞ്ഞു.

വിഡി സതീശന്‍ പുതിയ വാര്‍ത്ത  വിഡി സതീശന്‍  പ്രതിപക്ഷ നേതാവ് വാര്‍ത്ത  കൊവിഡ് നിയന്ത്രണം സതീശന്‍ വാര്‍ത്ത  വിഡി സതീശന്‍ പൊലീസ് വാര്‍ത്ത  വിഡി സതീശന്‍ കൊവിഡ് നിയന്ത്രണം വാര്‍ത്ത  vd satheesan news  opposition leader news  satheesan news  covid restrictions satheesan news  satheesan against revised covid restriction
'പൊലീസിന് എന്തും ചെയ്യാൻ ലൈസൻസ് നൽകുന്ന ഉത്തരവ്': പുതുക്കിയ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ വിഡി സതീശന്‍
author img

By

Published : Aug 6, 2021, 12:48 PM IST

Updated : Aug 6, 2021, 1:07 PM IST

തിരുവനന്തപുരം: പൊലീസിന് എന്തും ചെയ്യാൻ ലൈസൻസ് നൽകുന്നതാണ് പുതുക്കിയ കൊവിഡ് നിയന്ത്രണ ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൊവിഡ് ഒരു ക്രമസമാധാന പ്രശ്‌നമായല്ല, ആരോഗ്യ പ്രശ്‌നമായാണ് കാണേണ്ടത്. ജനങ്ങളെ പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല. 45 വയസിന് താഴെയുള്ളവർ വീട്ടിലിരിക്കുകയും 60 വയസിന് മുകളിലുള്ളവർ പുറത്തിറങ്ങുകയും ചെയ്യണമെന്ന വിചിത്ര നിലപാടാണ് പുതിയ ഉത്തരവിലൂടെ ഉണ്ടായിരിക്കുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

പൊലീസ് 50 വർഷം പിറകിലേക്ക് പോകുന്നു. കേരളത്തിലെ പെൺകുട്ടികളെ അസഭ്യം പറയാൻ പൊലീസിന് ആരാണ് അധികാരം നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ചരിത്രം പിണറായി സർക്കാരിനെ പെറ്റി സർക്കാർ എന്ന് രേഖപ്പെടുത്തും. ഈ ഉത്തരവ് തിരുത്തണം. അല്ലെങ്കിൽ വിഷയം സഭയ്ക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഡി സതീശന്‍ മാധ്യമങ്ങളെ കാണുന്നു

Also read: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവില്ല, മൂന്നാംതരംഗ സാധ്യത തള്ളാതെ വീണ ജോർജ്

Last Updated : Aug 6, 2021, 1:07 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.