തിരുവനന്തപുരം : മുട്ടില്‍ മരംമുറിക്കേസില്‍ ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം.
മരം മുറിക്കേസിലെ ധര്‍മ്മടം ബന്ധം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ധര്‍മ്മടം ബന്ധമാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
Read more: മുട്ടില്‍ മരംമുറി കേസ്: അട്ടിമറിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പുറത്ത്
മരംമുറിക്കേസിലെ ഉദ്യോഗസ്ഥന് മരം മുറിച്ചവരുമായുള്ള ബന്ധം എന്താണ്. ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു. അല്ലെങ്കില്‍ ഈ ഉദ്യോഗസ്ഥനെതിരെ എന്തുകൊണ്ട് വകുപ്പുതല നടപടി സ്വീകരിക്കുന്നില്ല.
സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.