ETV Bharat / city

നിയമസഭ സാമാജികനായി 18,729 ദിവസം, കെ.എം മാണിയുടെ റെക്കോഡ് മറികടന്ന് ഉമ്മന്‍ ചാണ്ടി; ആദരിച്ച് നിയമസഭ സെക്രട്ടേറിയറ്റ് - ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം

ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗമെന്ന കെ.എം മാണിയുടെ റെക്കോഡാണ് ഉമ്മന്‍ ചാണ്ടി തിരുത്തിയത്

oommen chandy sets record as longest serving mla  oommen chandy kerala legislative assembly record  oommen chandy longest serving mla history  legislative assembly honour oommen chandy  നിയമസഭ സാമാജികന്‍ ഉമ്മന്‍ ചാണ്ടി  ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതൽ കാലം സാമാജികന്‍ റെക്കോഡ്  ഉമ്മന്‍ ചാണ്ടി നിയമസഭ ആദരവ്  ഉമ്മന്‍ ചാണ്ടി ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം  ഉമ്മന്‍ ചാണ്ടി നിയസഭ റെക്കോഡ്
നിയമസഭ സാമാജികനായി 18,729 ദിവസം, കെ.എം മാണിയുടെ റെക്കോഡ് മറികടന്ന് ഉമ്മന്‍ ചാണ്ടി; ആദരവുമായി നിയമസഭ സെക്രട്ടേറിയറ്റ്
author img

By

Published : Aug 3, 2022, 12:34 PM IST

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം സാമാജികനായിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നിയമസഭ സെക്രട്ടേറിയറ്റിൻ്റെ ആദരം. നിയമസഭ സെക്രട്ടറി എ.എം ബഷീറും സ്‌പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി മനോഹരൻ നായരും ഉമ്മൻ ചാണ്ടിയുടെ ജഗതിയിലെ വീട്ടിലെത്തി ആദരവ് അറിയിച്ചു. നിയമസഭയുടെ ഉപഹാരം ഇരുവരും ചേർന്ന് ഉമ്മന്‍ ചാണ്ടിക്ക് കൈമാറി.

ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം

ഇതുവരെയുള്ള രാഷ്‌ട്രീയ ജീവിതത്തിൽ പൂർണ തൃപ്‌തനാണെന്ന് ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. അർഹിക്കുന്നതിലും കൂടുതൽ അംഗീകാരം പാർട്ടിയും ജനങ്ങളും നൽകി. ജനങ്ങൾക്കും ദൈവത്തിനും നന്ദി.

ഈ അംഗീകാരം അർഹിക്കുന്നത് പുതുപ്പള്ളിയിലെ ജനങ്ങളാണ്. ഇനി മത്സരിക്കുമോയെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സാമാജികനായി ഇന്ന് 18,729 ദിവസം പിന്നിട്ട ഉമ്മൻ ചാണ്ടി മറികടന്നത് അന്തരിച്ച മുന്‍ ധനമന്ത്രി കെ.എം മാണിയുടെ റെക്കോഡാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.