ETV Bharat / city

'അമിത ആശങ്ക വേണ്ട'; യുക്രൈനില്‍ കുടുങ്ങിയവരെ എത്രയും വേഗം തിരികെയെത്തിക്കുമെന്ന് നോർക്ക - evacuation flights from india

വിദ്യാർഥികളെ തിരികെ എത്തിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചുവെന്ന് നോര്‍ക്ക വൈസ് ചെയർമാന്‍ പി ശ്രീരാമകൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

'അമിത ആശങ്ക വേണ്ട'; യുക്രൈനില്‍ കുടുങ്ങിയവരെ എത്രയും വേഗം തിരികെയെത്തിക്കുമെന്ന് നോർക്ക
author img

By

Published : Feb 24, 2022, 2:10 PM IST

തിരുവനന്തപുരം: യുക്രൈനിൽ കുടുങ്ങി കിടക്കുന്നവരെപ്പറ്റി അമിത ആശങ്ക വേണ്ടെന്ന് നോർക്ക റൂട്സ് റെസിഡൻ്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്‌ണന്‍. വിദ്യാർഥികളെ തിരികെ എത്തിക്കാൻ വേണ്ട നടപടികൾ ആരംഭിച്ചു. ഇതിനായി പ്രത്യേക സെൽ സെക്രട്ടേറിയറ്റിൽ തുടങ്ങിയെന്നും ശ്രീരാമകൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

പി ശ്രീരാമകൃഷ്‌ണന്‍ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു

വിദേശകാര്യ മന്ത്രാലയവുമായി നോർക്ക സിഇഒ ബന്ധപ്പെട്ടെന്നും വേണ്ട നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടിലുളള കുടുംബങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നുണ്ട്. അടിയന്തര സാഹചര്യമായതിനാൽ വിദ്യാർഥികളടക്കമുള്ളവർ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയണമെന്നും എംബസിയുടെ നിർദേശങ്ങൾ പാലിക്കണമെന്നും ശ്രീരാമകൃഷ്‌ണന്‍ ആവശ്യപ്പെട്ടു.

Also read: വിദ്യാര്‍ഥികളെ തിരികെയെത്തിക്കുന്നതിന് മുൻഗണന: റഷ്യയുടെ യുക്രൈൻ ആക്രമണത്തില്‍ ഇന്ത്യ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.