ETV Bharat / city

140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും : വീണ ജോര്‍ജ്

author img

By

Published : Feb 22, 2022, 4:21 PM IST

ഓരോ നിയോജക മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയില്‍ 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസൊലേഷന്‍ കെട്ടിടമാണ് നിര്‍മിക്കുക

ഐസൊലേഷന്‍ വാര്‍ഡുകള്‍ നിർമാണം  വീണ ജോര്‍ജ് നിയോജക മണ്ഡലം ഐസൊലേഷന്‍ വാര്‍ഡുകള്‍  veena george on installing isolation wards  health minister on isolation wards
സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സ്ഥാപിക്കും: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം : കൊവിഡ്, നിപ്പ തുടങ്ങിയ രോഗങ്ങളെ നേരിടാന്‍ സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകൾ സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിലവിൽ 35 മണ്ഡലങ്ങളില്‍ വാര്‍ഡുകളുടെ നിര്‍മാണം ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

90 ആശുപത്രികളില്‍ വാര്‍ഡിന് ആവശ്യമായ സൈറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇനിയൊരു പകര്‍ച്ചവ്യാധിയുണ്ടായാല്‍ നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. ഓരോ നിയോജക മണ്ഡലത്തിലും പ്രവര്‍ത്തിക്കുന്ന ഒരു ആശുപത്രിയില്‍ 10 കിടക്കകളുള്ള ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസൊലേഷന്‍ കെട്ടിടമാണ് നിര്‍മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Also read: പരിക്കേറ്റ രണ്ടര വയസുകാരി വെന്‍റിലേറ്ററിൽ തുടരുന്നു ; തലച്ചോറിലേക്കുള്ള രക്തസ്രാവം കുറഞ്ഞു

തിരുവനന്തപുരം ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിന് അനുബന്ധമായി തയ്യാറാക്കുന്ന ഐസൊലേഷന്‍ വാര്‍ഡിന്‍റെ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എംഎല്‍എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ച് നടത്തുന്ന പദ്ധതിയുടെ ചിലവ് 250 കോടി രൂപയാണ്. നാലര മാസത്തിനുള്ളില്‍ കെട്ടിടം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.