എറണാകുളം : കേരളത്തിൽ അരാജകത്വം സൃഷ്‌ടിച്ച് വികസനം അട്ടിമറിക്കാനുള്ള പ്രവർത്തനമാണ് പ്രതിപക്ഷ പ്രതിഷേധത്തിൻ്റെ പേരിൽ നടക്കുന്നതെന് മന്ത്രി പി രാജീവ്. ലോകത്ത് ആരും വിശ്വസിക്കാത്ത ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിക്കുന്നത്. ഓരോ പ്രഖ്യാപനങ്ങളും വെളിപ്പെടുത്തലുകളും വെറും അസംബന്ധമാണ്.
കേരള സമൂഹം ഇത് വിശ്വസിക്കില്ല. ഈ വിഷയത്തിൽ കേരളത്തിലെ മാധ്യമ സമൂഹം പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ ഇതിനേക്കാൾ ശക്തമായി പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും പ്രചരിപ്പിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 99 സീറ്റ് നേടിയാണ് ഇടതുമുന്നണി അധികാരത്തിലെത്തിയത്.
Also read: 'ഷാര്‍ജ ഷെയ്‌ഖിനെന്തിനാണ് എന്‍റെ കൈക്കൂലി' ; സ്വപ്‌നയുടെ ആരോപണം തള്ളി പി ശ്രീരാമകൃഷ്‌ണന്‍
ഒരു വർഷം പിന്നിടുമ്പോൾ വികസന പ്രവർത്തനങ്ങളുമായി സര്‍ക്കാര്‍ അതിവേഗം മുന്നോട്ടുപോവുകയാണ്. ഇതിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന് മാധ്യമങ്ങൾ നിന്നുകൊടുക്കരുതെന്നും മന്ത്രി പറഞ്ഞു.