തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ വീട്ടുകരം വെട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. ശ്രീകാര്യം സോണൽ ഓഫിസിലെ അറ്റന്‍ഡറും പ്രധാന പ്രതിയുമായ ബിജുവാണ് പിടിയിലായത്. കല്ലറയിലെ ഭാര്യവീട്ടിൽ നിന്ന് ശ്രീകാര്യം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
5.12 ലക്ഷം രൂപയുടെ നികുതി തട്ടിപ്പാണ് ശ്രീകാര്യം സോണിൽ കണ്ടെത്തിയത്. പൊതുജനങ്ങൾ നികുതിയടച്ച പണം നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാതെ വ്യാജ കൗണ്ടർ ഫോയിൽ ഉണ്ടാക്കി തട്ടിയെടുത്തെന്നാണ് പരാതി. സംഭവത്തിൽ ശ്രീകാര്യം സോണിലെ സൂപ്പർവൈസർ സുനിൽകുമാറിനെയും പ്രതി ചേർക്കുമെന്ന് ശ്രീകാര്യം പൊലീസ് വ്യക്തമാക്കി.
Also read: തിരുവനന്തപുരം നഗരസഭയിലെ വീട്ടുകരം തട്ടിപ്പ്; ഉദ്യോഗസ്ഥയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
നഗരസഭയെ പിടിച്ചുലച്ച വീട്ടുകരം വെട്ടിപ്പില്‍ ശ്രീകാര്യം, നേമം, ആറ്റിപ്ര സോണുകളിലായി ആകെ 32.97 ലക്ഷത്തിൻ്റെ തട്ടിപ്പ് നടന്നുവെന്നാണ് നഗരസഭ സെക്രട്ടറി സർക്കാരിന് നൽകിയ റിപ്പോർട്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.