തിരുവനന്തപുരം : നിയമസഭ കൈയാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ രാജിയിൽ ഉറച്ച് പ്രതിപക്ഷം. സുപ്രീം കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ കേസിൽ കീഴ്‌ക്കോടതിയെ സമീപിച്ചത് അത്ഭുതപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയായി തുടരാൻ ശിവൻകുട്ടിക്ക് അർഹതയില്ല. അതേസമയം വിദ്യാഭ്യാസമന്ത്രിക്കെതിരായ തുടർ പ്രതിഷേധങ്ങൾ യുഡിഎഫ് കൂടി തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
READ MORE: ശിവന്‍കുട്ടിയടക്കമുള്ളവര്‍ക്ക് വിടുതലില്ല ; കൈയാങ്കളിക്കേസിലെ ഹര്‍ജി തള്ളി
നിയമസഭ കൈയാങ്കളി കേസിൽ ശിവൻകുട്ടി ഉൾപ്പടെയുള്ള പ്രതികൾ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം സിജെഎം കോടതി തള്ളുകയായിരുന്നു. ഈ മാസം 22ന് പ്രതികൾ നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിടുകയായിരുന്നു.