തിരുവനന്തപുരം : നിയമസഭ കൈയാങ്കളികേസിൽ നിയമപരമായി എന്തുചെയ്യാൻ സാധിക്കുമെന്ന് പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള ഇടതുമുന്നണി നേതാക്കൾ നൽകിയ വിടുതൽ ഹർജി കോടതി തള്ളിയ സാഹചര്യത്തിലാണ് മാധ്യമങ്ങളോടുള്ള പ്രതികരണം.
പൊതുമുതൽ നശീകരണ നിയമം നിലനിൽക്കുന്നതിനാൽ വിചാരണ നടത്തി മാത്രമേ കേസ് അവസാനിപ്പിക്കാൻ കഴിയുകയുള്ളൂ എന്ന നിരീക്ഷണത്തോടെയായിരുന്നു കോടതി നടപടി.
READ MORE: ശിവന്‍കുട്ടിയടക്കമുള്ളവര്‍ക്ക് വിടുതലില്ല ; കൈയാങ്കളിക്കേസിലെ ഹര്‍ജി തള്ളി
ചർച്ച ചെയ്‌ത് പരിഹരിക്കുന്നതിന് പകരം കർഷക പ്രക്ഷോഭത്തെ അടിച്ചമർത്തി തോൽപ്പിക്കാനാണ് ബിജെപി സർക്കാരിൻ്റെ ശ്രമിക്കുന്നതെന്നും എ വിജയരാഘവൻ ആരോപിച്ചു.
നരേന്ദ്ര മോദി സർക്കാരിൻ്റെ നയങ്ങൾ രാജ്യത്തെ ഇരുട്ടിലേക്ക് നയിക്കുന്നതാണെന്നും കൽക്കരി മേഖലയെ സ്വകാര്യവൽക്കരിക്കുന്നത് വൈദ്യുതിക്ഷാമം രൂക്ഷമാക്കിയെന്നും എ വിജയരാഘവൻ പറഞ്ഞു.
ലഖിംപുർ ഖേരി സംഭവത്തിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.