തിരുവനന്തപുരം: കൊങ്കൺ റെയില്‍ പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് തിരുനെൽവേലി ജാംനഗർ എക്‌സ്‌പ്രസ് റദ്ദാക്കി. തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് ഷൊർണൂർ വഴി തിരിച്ചു വിട്ടു. എറണാകുളം-ഹസ്രത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ്, നാഗർകോവിൽ- ഗാന്ധിനഗർ എക്സ്പ്രസ് , ഓഖ - എറണാകുളം എക്സ്പ്രസ്, ലോകമാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ്, എറണാകുളം- പൂനെ പൂർണ എക്സ്പ്രസ് , എറണാകുളം- അജ്‌മീര്‍ സ്പെഷ്യൽ പാസഞ്ചർ എന്നീ ട്രെയിനുകളും വഴിതിരിച്ചു വിട്ടു. അതേ സമയം കൊച്ചുവേളിയിൽ നിന്നും ആലപ്പുഴ വഴി പോകുന്ന ന്യൂഡൽഹി ഛണ്ഡിഗഡ് സ്പെഷ്യൽ ട്രെയിന്‍ സര്‍വീസ് നടത്തും. മംഗലുരുവിന് സമീപം ജോക്കട്ടെ - പടീൽ സ്‌റ്റേഷനുകൾക്കിടയിലാണ് കുന്നിടിഞ്ഞ് പാളത്തിലേയ്ക്ക് മണ്ണ് വീണത്. എത്രയും വേഗം ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് റെയിൽവെ അറിയിച്ചു.
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിന്‍ ഗതാഗത നിയന്ത്രണം തുടരുന്നു
ഒരു ട്രെയിന്‍ റദ്ദാക്കി. ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടു