ETV Bharat / city

പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; അന്വേഷണത്തിന് നിര്‍ദേശം - Labor Minister V Sivankutty

ബുധനാഴ്ച കരമനപ്പാലത്തില്‍ നടപ്പാതയില്‍ മത്സ്യ വില്പന നടത്തുകയായിരുന്ന വലിയതുറ സ്വദേശി മരിയ പുഷ്‌പമാണ് പൊലീസ് മീന്‍കുട്ട തട്ടിതെറിപ്പിച്ചതായി പരാതി ഉന്നയിച്ചിരിക്കുന്നത്

V Sivankutty  വിദ്യഭ്യാസ മന്ത്രി  തൊഴിൽ മന്ത്രി  വി ശിവൻകുട്ടി  പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചു  കരമനയില്‍ മീന്‍കുട്ട തട്ടിത്തെറിപ്പു  Labor Minister V Sivankutty  police snatching fish baskets in karamana
പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി തൊഴില്‍ മന്ത്രി
author img

By

Published : Aug 26, 2021, 12:20 PM IST

തിരുവനന്തപുരം: കരമനയില്‍ വഴിയോരത്ത് മത്സ്യവിൽപ്പനക്കാരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി. ജില്ലാ ലേബര്‍ ഓഫിസര്‍ക്കാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എത്രയും വേഗത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ബുധനാഴ്ച കരമനപ്പാലത്തില്‍ നടപ്പാതയില്‍ മത്സ്യ വില്പന നടത്തുകയായിരുന്ന വലിയതുറ സ്വദേശി മരിയ പുഷ്‌പമാണ് പൊലീസ് മീന്‍കുട്ട തട്ടിതെറിപ്പിച്ചതായി പരാതി ഉന്നയിച്ചിരിക്കുന്നത്. പൊലീസ് കച്ചവടം തടസപ്പെടുത്തിയെന്നും തര്‍ക്കത്തിനിടയില്‍ മീൻകുട്ട തട്ടിത്തെറിപ്പിച്ചെന്നുമായിരുന്നു പരാതി. സംഭവത്തിൽ കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.

More read: വഴിയോര കച്ചവടക്കാരിയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിച്ചു ; പൊലീസിനെതിരെ വീണ്ടും പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.