തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ പ്രതിപക്ഷ യൂണിയനുകളുടെ തീരുമാനം ഇന്ന്. പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ തൊഴിലാളി യൂണിയനുകള്‍ ഇന്ന് യോഗം ചേരും. മിന്നല്‍ പണിമുടക്ക് പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് ഇല്ലെന്ന് എല്ലാ സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ സാമ്പത്തികാവസ്ഥയും ജീവനക്കാരുടെ ജീവിത പ്രശ്‌നങ്ങളും ജനങ്ങളെ കൂടി ബോധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. യൂണിയനുകള്‍ വെവ്വേറെ യോഗം ചേര്‍ന്നാകും തീരുമാനമെടുക്കുക. ഇക്കാര്യത്തില്‍ സിഐടിയു ഇതുവരെ നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
Also read: മെയ് 10 നും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളമില്ല ; വാക്ക് പാലിക്കാതെ മാനേജ്മെന്‍റ്
പത്താം തീയതിക്കുള്ളില്‍ ശമ്പളം നല്‍കിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് സംഘടനകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെയും ശമ്പള വിതരണത്തിനുള്ള പണം കണ്ടെത്താന്‍ മാനേജ്‌മെന്‍റിന് കഴിഞ്ഞിട്ടില്ല. ഏപ്രില്‍ മാസത്തെ ശമ്പളം നല്‍കാന്‍ ബാങ്ക് വായ്‌പയ്ക്കുള്ള ശ്രമം മാനേജ്‌മെന്‍റ് തുടരുകയാണ്.
സര്‍ക്കാര്‍ സഹായമായി 30 കോടി രൂപ കോര്‍പ്പറേഷന് ലഭിച്ചിട്ടുണ്ട്. 85 കോടി രൂപയാണ് പ്രതിമാസ ശമ്പളത്തിന് വേണ്ടിവരുന്നത്. ഇത് കണ്ടെത്താനാണ് മാനേജ്‌മെന്‍റ് ശ്രമിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.