ETV Bharat / city

രുചിയിടമായി ആനവണ്ടി; കെഎസ്‌ആര്‍ടിസിയിലും പിങ്ക് വസന്തം

പിങ്ക് കഫേ എന്ന പേരില്‍ തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് കാലാവധി കഴിഞ്ഞ കെഎസ്‌ആർടിസി ബസിൽ കുടുംബശ്രീ ഹോട്ടല്‍ ഒരുക്കിയിരിക്കുന്നത്

author img

By

Published : Nov 7, 2020, 3:04 PM IST

Updated : Nov 7, 2020, 10:05 PM IST

ksrtc pink cafe  കെഎസ്‌ആര്‍ടിസി വാര്‍ത്തകള്‍  ബസില്‍ ഹോട്ടല്‍  കെഎസ്‌ആര്‍ടിസി കഫേ  പിങ്ക് കഫെ  ksrtc latest news
രുചിയിടമായി ആനവണ്ടി; കെ.എസ്‌ആര്‍ടിസിയിലും പിങ്ക് വസന്തം

തിരുവനന്തപുരം: ആനവണ്ടിയിൽ ഇനി നല്ല രുചികരമായ ഭക്ഷണവും. ഉപയോഗശൂന്യമായ ബസിൽ ഹോട്ടൽ ഒരുക്കിയിരിക്കുകയാണ് കെഎസ്‌ആർടിസി. പിങ്ക് കഫേ എന്ന പേരിൽ കുടുംബശ്രീയാണ് ഹോട്ടൽ നടത്തുന്നത്. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് കാലാവധി കഴിഞ്ഞ കെഎസ്‌ആർടിസി ബസിൽ അടിപൊളി ഹോട്ടൽ ഒരുക്കിയിരിക്കുന്നത്.

രുചിയിടമായി ആനവണ്ടി; കെഎസ്‌ആര്‍ടിസിയിലും പിങ്ക് വസന്തം

ഒരു സമയം പത്തോളം പേർക്ക് ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ചായയും ഉച്ചയൂണും അടക്കം എല്ലാത്തരം ഭക്ഷണങ്ങളും ലഭിക്കും. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് വരെയാണ് പ്രവർത്തനം. കുടുംബശ്രീ പ്രവർത്തകരായ ആറു പേരാണ് പിങ്ക് കഫേയിൽ ജോലി ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തു നിന്ന് ലഭിക്കുന്നതെന്ന് അവർ പറയുന്നു. കെ.എസ്.ആർ ടി.സി ജീവനക്കാരും ആശ്രയിക്കുന്നത് പിങ്ക് കഫെയെ തന്നെയാണ്.

കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പിങ്ക് കഫേ പ്രവർത്തനം തുടങ്ങിയത്. കെ.എസ്.ആർ.ടി.സിയുടെ ടിക്കറ്റേതര വരുമാനം വർധിപ്പിക്കുകയാണ് ഫുഡ് ട്രക്കിലുടെ ലക്ഷ്യമിടുന്നത്. നേരത്തെ മിൽമയുടെ സ്റ്റാളും ബസിൽ ഒരുക്കിയിരുന്നു. പഴം, പച്ചക്കറി, മത്സ്യ സ്റ്റാളുകളും ബസുകളിൽ ഉടൻ ഒരുങ്ങും.

Last Updated : Nov 7, 2020, 10:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.