തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ കൺട്രോൾ റൂം തുറന്ന് കോൺഗ്രസ്. ഡോ. എസ്.എസ് ലാലിന്‍റെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
കൂടുതല്‍ വായനയ്‌ക്ക്: അതിതീവ്ര കൊവിഡ് വ്യാപനം, വാക്സിൻ ക്ഷാമം; കേരളം ആശങ്കയിൽ
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങൾ, ടെലി മെഡിസിൻ സൗകര്യം തുടങ്ങിയ സേവനങ്ങളാണ് കൺട്രോൾ റൂം വഴി ലഭിക്കുക.
സംസ്ഥാന തലത്തിൽ കൊവിഡ് കൺട്രോൾ റൂമുകൾ ആരംഭിക്കണമെന്ന് കോൺഗ്രസ് ദേശീയ നേതൃത്വം നിര്‍ദേശിച്ചിരുന്നു.