ETV Bharat / city

ചെന്നിത്തലയുടെ സ്വന്തം നിലയിലുള്ള മുന്നേറ്റത്തിൽ കെപിസിസി നേതൃത്വത്തിന് അതൃപ്‌തി ; നിഷേധിച്ച് കെ സുധാകരൻ - ചെന്നിത്തല പ്രസ്‌താവന കെപിസിസി അതൃപ്‌തി

നിർണായകമായ പല വിഷയങ്ങളിലും രമേശ് ചെന്നിത്തല കെപിസിസി നേതൃത്വവുമായി കൂടിയാലോചിക്കാതെ പ്രസ്‌താവനകൾ ഇറക്കിയതില്‍ നേതൃത്വത്തിന് കടുത്ത അതൃപ്‌തി

kpcc against chennithala  chennithala resolution against ordinance  congress leadership against chennithala  ചെന്നിത്തലക്കെതിരെ കെപിസിസി  ചെന്നിത്തല പ്രസ്‌താവന കെപിസിസി അതൃപ്‌തി  സുധാകരന്‍ ചെന്നിത്തല
ചെന്നിത്തലയുടെ സ്വന്തം നിലയിലുള്ള മുന്നേറ്റത്തിൽ കെപിസിസി നേതൃത്വത്തിന് അതൃപ്‌തി; നിഷേധിച്ച് കെ സുധാകരൻ
author img

By

Published : Feb 13, 2022, 4:09 PM IST

തിരുവനന്തപുരം : നേതൃത്വത്തെ മറികടന്ന് തീരുമാനങ്ങൾ പരസ്യപ്പെടുത്തുന്നുവെന്നാരോപിച്ച് കെപിസിസി നേതൃത്വത്തിന് രമേശ് ചെന്നിത്തലയോട് കടുത്ത അതൃപ്‌തി. ലോകായുക്ത ഓർഡിനൻസ് ഗവർണർ ഒപ്പിട്ടതിന് പിന്നാലെ പ്രതിപക്ഷം നിരാകരണ പ്രമേയം നിയമസഭയിൽ കൊണ്ടുവരുമെന്നുള്ള ചെന്നിത്തലയുടെ ഏറ്റവും ഒടുവിലത്തെ പ്രഖ്യാപനമാണ് കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഇത്തരം നിർണായക തീരുമാനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് പ്രതിപക്ഷ നേതാവാണെന്നിരിക്കെ, ചെന്നിത്തല സ്വന്തം നിലയിൽ അഭിപ്രായ പ്രകടനം നടത്തിയതും കെപിസിസി നേതൃത്വത്തെ ചൊടിപ്പിച്ചു. നിർണായകമായ പല വിഷയങ്ങളിലും രമേശ് ചെന്നിത്തല കെപിസിസി നേതൃത്വവുമായി കൂടിയാലോചിക്കാതെ പ്രസ്‌താവനകൾ ഇറക്കിയിരുന്നു.

പാർട്ടിയിൽ ഏകാഭിപ്രായമല്ല, സർക്കാരുമായും സിപിഎമ്മുമായുള്ള വിഷയങ്ങളിൽ എന്ന ധാരണ സൃഷ്‌ടിക്കാൻ ഇതിടയാക്കി എന്ന വിലയിരുത്തലാണ് പൊതുവെ ഔദ്യോഗിക നേതൃത്വത്തിനുള്ളത്. ഇക്കാര്യങ്ങൾ ഔദ്യോഗിക നേതൃത്വം ഹൈക്കമാൻഡിനെ ധരിപ്പിക്കുമെന്നാണ് സൂചന.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ കെ സുധാകരനും അടങ്ങുന്ന പുതിയ കോൺഗ്രസ് നേതൃനിര വന്നതിന് പിന്നാലെ രമേശ് ചെന്നിത്തല സഹകരിക്കുന്നില്ലെന്ന പരാതി ഔദ്യോഗികതലത്തിൽ ഉയരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ.

നിഷേധിച്ച് കെ സുധാകരന്‍

എന്നാല്‍ ഇത് സംബന്ധിച്ച മാധ്യമവാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ചെന്നിത്തലയോട് കെപിസിസി നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തുവന്നു. ഇത്തരമൊരു പരാതി കെപിസിസിയുടെ പരിഗണനയിൽ വന്നിട്ടില്ല. ഇത്തരത്തിൽ വാർത്ത പ്രചരിക്കാൻ ഇടയായ സാഹചര്യം കെപിസിസി പരിശോധിക്കുമെന്നും കെ സുധാകരൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

തനിക്കെതിരെ ഉയരുന്ന വാർത്തകൾ മാധ്യമസൃഷ്‌ടിയാണെന്നും കെപിസിസി നേതൃത്വവുമായി യാതൊരു തർക്കങ്ങളും ഇല്ലെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യം കെ സുധാകരൻ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം, നിയമസഭയുടെ ബജറ്റ് സമ്മേളനം ഉടൻ തുടങ്ങാനിരിക്കെ വി.ഡി സതീശൻ ഉൾപ്പെടുന്ന കോൺഗ്രസിലെ ഔദ്യോഗിക നേതൃത്വവും ചെന്നിത്തല ഉമ്മൻ ചാണ്ടി പക്ഷവും കൊമ്പുകോർക്കുന്നത് ആയുധമാക്കാനായിരിക്കും നിയമസഭയിൽ ഭരണപക്ഷത്തിൻ്റെ തീരുമാനം.

Also read: കോടതി ഉത്തരവുമായി വന്നിട്ടും ഷൈജലിനെ എംഎസ്എഫ് യോഗത്തില്‍ പങ്കെടുപ്പിച്ചില്ല, മുദ്രാവാക്യം വിളിച്ച് പ്രതിഷേധം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.