തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്‌ച അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശ്ശൂര്‍,പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. അടുത്ത വ്യാഴാഴ്ച വരെ അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം.
വെള്ളിയാഴ്‌ച സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ടും പാലക്കാട് ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച ഇടുക്കി,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
also read: മഴയില്‍ വിള നശിച്ചു; നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കല്ലിയൂരിലെ കർഷകർ
എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട് , വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ 115 മുതൽ 204 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 64 മുതൽ 115 മില്ലിമീറ്റർ വരെയാകാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തെ തീര മേഖലകളിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും ഇടയുണ്ട്.
അതുകൊണ്ടുതന്നെ മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.