ETV Bharat / city

ഓണ്‍ലൈന്‍ തട്ടിപ്പ് : പരാതിപ്പെടാന്‍ കോള്‍സെന്‍റര്‍ സംവിധാനവുമായി പൊലീസ് - online money fraud case helpline number news

സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം

കേരള പൊലീസ് കോള്‍സെന്‍റര്‍ വാര്‍ത്ത  ഓണ്‍ലൈന്‍ പണത്തട്ടിപ്പ് കോള്‍സെന്‍റര്‍ വാര്‍ത്ത  ഓണ്‍ലൈന്‍ പണത്തട്ടിപ്പ് കേരള പൊലീസ് വാര്‍ത്ത  ഓണ്‍ലൈന്‍ പണത്തട്ടിപ്പ് വാര്‍ത്ത  കേരള പൊലീസ് കോള്‍സെന്‍റര്‍ സംവിധാനം വാര്‍ത്ത  കേരള പൊലീസ് വാര്‍ത്ത  സൈബര്‍ തട്ടിപ്പ് കോള്‍സെന്‍റര്‍ വാര്‍ത്ത  അനില്‍കാന്ത് വാര്‍ത്ത  കോള്‍ സെന്‍റര്‍ പൊലീസ് മേധാവി വാര്‍ത്ത  kerala police launches call centre news  kerala police helpline number news  online money fraud case call centre news  online money fraud case helpline number news  kerala police news
ഓണ്‍ലൈന്‍ പണത്തട്ടിപ്പ്: പരാതിപ്പെടാന്‍ കോള്‍സെന്‍റര്‍ സംവിധാനവുമായി കേരള പൊലീസ്
author img

By

Published : Aug 31, 2021, 7:48 PM IST

തിരുവനന്തപുരം : ഓണ്‍ലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്നതിനെതിരെ പരാതി നല്‍കാന്‍ കോള്‍സെന്‍റര്‍ സംവിധാനവുമായി കേരള പോലീസ്.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് ഡിജിപി അനില്‍കാന്ത് കോള്‍സെന്‍റര്‍ ഉദ്ഘാടനം ചെയ്‌തു.

സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് 155260 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം.

ഓണ്‍ലൈനിലൂടെ സാമ്പത്തിക ഇടപാട് നടത്തുന്നവരെ ലക്ഷ്യംവച്ചുളള തട്ടിപ്പുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ക്ക് കാലതാമസമില്ലാതെ പരാതി നല്‍കാന്‍ ഇതിലൂടെ കഴിയും.

Read more: പണത്തട്ടിപ്പ്; മഹാത്മാഗാന്ധിയുടെ കൊച്ചുമകൾക്ക് ഏഴ് വർഷം കഠിനതടവ്

കേന്ദ്രസര്‍ക്കാരിന്‍റെ സിറ്റിസണ്‍ ഫിനാന്‍ഷ്യല്‍ സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിങ് ആന്‍ഡ് മാനേജ്‌മെന്‍റ് സിസ്റ്റത്തിന് കീഴിലാണ് 24 മണിക്കൂറും വിളിക്കാവുന്ന ഈ കേന്ദ്രീകൃത കോള്‍സെന്‍റര്‍ സംവിധാനം പ്രവര്‍ത്തിക്കുക.

സൈബര്‍ സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാലുടന്‍ ഉപഭോക്താക്കള്‍ കോള്‍സെന്‍ററുമായി ബന്ധപ്പെടണം.

ലഭിക്കുന്ന പരാതികള്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ വഴി ബാങ്ക് അധികാരികളെ പൊലീസ് അടിയന്തരമായി അറിയിച്ച് പണം കൈമാറ്റം ചെയ്യുന്നത് തടയും.

തുടര്‍ന്ന് പരാതികള്‍ സൈബര്‍ പോലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി കേസ് രജിസ്റ്റര്‍ ചെയ്‌ത് നിയമ നടപടികള്‍ സ്വീകരിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.