തിരുവനന്തപുരം: കൊവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വാക്‌സിനേഷന്‍ യജ്ഞം ഫലം കാണുന്നു. ഓഗസ്റ്റ് ഒന്‍പതിനാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. തുടര്‍ന്നുള്ള ഏഴ് ദിവസം കൊണ്ട് 24,16,706 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആദ്യ ദിവസങ്ങളില്‍ വാക്‌സിന്‍റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതല്‍ വാക്‌സിന്‍ ലഭ്യമായതോടെ വാക്‌സിനേഷന്‍റെ എണ്ണം വര്‍ധിച്ചു.
വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും
തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 ഞായര്‍ 3,24,954 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ കണക്ക്. സംസ്ഥാനത്തിന് 5 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്നും വാക്‌സിനേഷന്‍ സജീവമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം.
മൂന്ന് ദിവസത്തെ വാക്‌സിന്‍ ഡ്രൈവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ അലോട്ട്‌മെന്‍റ് കൂടാതെ സ്‌പോട്ട് അലോട്ട്‌മെന്‍റ് കൂടി നടത്തി വാക്‌സിനേഷന്‍ പരമാവധി വര്‍ധിപ്പിക്കാനാണ് നിര്‍ദേശം. സംസ്ഥാനത്ത് ഇതുവരെ 2,42,66,857 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതില്‍ 1,75,79,206 പേര്‍ ആദ്യ ഡോസ് വാക്‌സിനും 66,87,651 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.
സമ്പൂര്‍ണ വാക്‌സിനേഷന്‍ ജില്ലയായി വയനാട്
വയനാട് ജില്ലയില്‍ സമ്പൂര്‍ണമായി ആദ്യ ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ മുഴുവന്‍ പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. കൊവിഡ് പോസിറ്റീവായവര്‍, ക്വാറന്‍റൈനിലുള്ളവര്‍, വാക്‌സിന്‍ നിഷേധിച്ചവര്‍ എന്നിവരെ ഈ വിഭാഗത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
6,16,112 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 2,13,311 പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്‌സിനേഷന്‍ പ്ലാന്‍ അനുസരിച്ചാണ് വാക്‌സിനേഷന്‍ പ്രക്രിയ പുരോഗമിക്കുന്നത്. ദുഷ്‌കരമായ പ്രദേശങ്ങളില്‍ പോലും വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ 28 മൊബൈല്‍ ടീമുകളെയാണ് സജ്ജമാക്കിയത്.
ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ച് മൊബൈല്‍ ടീമുകള്‍ പ്രത്യേക ദൗത്യത്തിലൂടെയാണ് വാക്‌സിന്‍ നല്‍കിയത്. കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി വാക്‌സിനേഷന്‍ നല്‍കാനും പ്രത്യേകം ശ്രദ്ധിച്ചു. 636 കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്‌സിന്‍ നല്‍കി. ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ട്രൈബല്‍ വകുപ്പ്, കുടുംബശ്രീ, ആശ വര്‍ക്കര്‍മാര്‍ എന്നിവര്‍ ദൗത്യത്തിന്‍റെ ഭാഗമായി.
Also read: കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തില്‍; മുഖ്യമന്ത്രിയുമായി ചര്‍ച്ച