ETV Bharat / city

Kerala Covid Updates: വീണ്ടും അരലക്ഷം കടന്ന് കൊവിഡ് രോഗികള്‍, ഇന്ന് 51,887 പേര്‍ക്ക്; കൂടുതല്‍ എറണാകുളത്ത് - കൊവിഡ് നിരക്ക്

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്

kerala covid updates  covid cases in kerala  covid death  kerala covid cases today  കൊവിഡ് മരണം  കേരളം കൊവിഡ്  കൊവിഡ് നിരക്ക്  കൊവിഡ് കേസുകള്‍
Kerala Covid Updates: വീണ്ടും അരലക്ഷം കടന്ന് കൊവിഡ് കേസുകള്‍, ഇന്ന് 51,887 പേര്‍ക്ക്; കൂടുതല്‍ എറണാകുളത്ത്
author img

By

Published : Feb 1, 2022, 6:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 51,887 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 47,612 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3,602 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 462 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,048 സാമ്പിളുകളാണ് പരിശോധിച്ചത്.

എറണാകുളം 9,331, തൃശൂര്‍ 7,306, തിരുവനന്തപുരം 6,121, കോഴിക്കോട് 4,234, കൊല്ലം 3,999, കോട്ടയം 3,601, പാലക്കാട് 3,049, ആലപ്പുഴ 2,967, മലപ്പുറം 2,838, പത്തനംതിട്ട 2,678, ഇടുക്കി 2,130, കണ്ണൂര്‍ 2,081, വയനാട് 1,000, കാസര്‍കോട് 552 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗ ബാധ.

കഴിഞ്ഞ 24 മണിക്കൂറിനിടെ, 24 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 118 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 1,063 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 55,600 ആയി.

രോഗമുക്തി നിരക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 40,383 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 5,763, കൊല്ലം 2,847, പത്തനംതിട്ട 1,746, ആലപ്പുഴ 1,114, കോട്ടയം 3,273, ഇടുക്കി 1,222, എറണാകുളം 8,808, തൃശൂര്‍ 3,910, പാലക്കാട് 1,480, മലപ്പുറം 2,375, കോഴിക്കോട് 4,355, വയനാട് 497, കണ്ണൂര്‍ 2186, കാസര്‍കോട് 807 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗമുക്തി നിരക്ക്. 3,67,847 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 56,53,376 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,32,995 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,21,352 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റീനിലും 11,643 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,330 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 3,67,847 കൊവിഡ് കേസുകളില്‍, 3.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.