ETV Bharat / city

സംസ്ഥാനത്ത് 25,772 പേര്‍ക്ക് കൂടി COVID 19 ; 189 മരണം - കൊവിഡ് പ്രതിദിന നിരക്ക്

covid kerala news  കൊവിഡ് കേരളം  covid breaking  കൊവിഡ് കേരളം വാര്‍ത്ത  covid latest news  കൊവിഡ് വാര്‍ത്ത  covid updates  covid today  covid kerala  കൊവിഡ് കണക്ക്  കൊവിഡ് നിരക്ക്  കൊവിഡ് പ്രതിദിന കണക്ക്  കൊവിഡ് പ്രതിദിന നിരക്ക്  കൊവിഡ് മരണം
സംസ്ഥാനത്ത് 25,772 പേര്‍ക്ക് കൊവിഡ്; 189 മരണം
author img

By

Published : Sep 7, 2021, 6:09 PM IST

Updated : Sep 7, 2021, 7:10 PM IST

17:05 September 07

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87

തിരുവനന്തപുരം : സംസ്ഥാനത്ത് ചൊവ്വാഴ്‌ച 25,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3,194, മലപ്പുറം 2,952, കോഴിക്കോട് 2,669, തൃശൂര്‍ 2,557, കൊല്ലം 2,548, പാലക്കാട് 2,332, കോട്ടയം 1,814, തിരുവനന്തപുരം 1,686, കണ്ണൂര്‍ 1,649, ആലപ്പുഴ 1,435, പത്തനംതിട്ട 1,016, ഇടുക്കി 925, വയനാട് 607, കാസര്‍കോട് 388 എന്നിങ്ങനെയാണ് ജില്ലകളിലെ പ്രതിദിന കൊവിഡ് കണക്ക്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണം 21,820 ആയി.

24 മണിക്കൂറിനിടെ 1,62,428 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ സംസ്ഥാനത്ത് 3,26,70,564 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.

സമ്പര്‍ക്ക രോഗബാധിതർ

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1,261 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു.

രോഗമുക്തി നേടിയവർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2,085, കൊല്ലം 3,490, പത്തനംതിട്ട 1,243, ആലപ്പുഴ 1,909, കോട്ടയം 1457, ഇടുക്കി 422, എറണാകുളം 2,319, തൃശൂര്‍ 2,776, പാലക്കാട് 1,996, മലപ്പുറം 3,964, കോഴിക്കോട് 3,319, വയനാട് 914, കണ്ണൂര്‍ 914, കാസര്‍കോട് 512 എന്നിങ്ങനെയാണ് രോഗമുക്തി. 

2,37,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 39,93,877 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,18,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,85,749 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 32,935 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,464 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

76.15 ശതമാനം പേര്‍ക്ക് ആദ്യ ഡോസ്

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 76.15 ശതമാനം പേര്‍ക്ക് (2,18,54,153) ഒരു ഡോസ് വാക്‌സിന്‍ നല്‍കി. 28.73 ശതമാനം പേര്‍ക്ക് (82,46,563) രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 92 ശതമാനത്തിലധികം പേര്‍ക്ക് ഒറ്റ ഡോസും 48 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (8,38,438).

Read more: ഞായറാഴ്ച ലോക്ക്ഡൗണ്‍ പിന്‍വലിച്ചു, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഒക്ടോബര്‍ 4 മുതല്‍ തുറക്കും

Last Updated : Sep 7, 2021, 7:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.