തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1004 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 445 പേര്‍ ചികിത്സയിലാണ്. ഇന്ന് പത്ത് പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 559 ആയി
കാസര്‍കോട് (10), പാലക്കാട് (8), ആലപ്പുഴ (7), കൊല്ലം (4), പത്തനംതിട്ട (3) വയനാട് (3) കോഴിക്കോട് (2) എറണാകുളം (2) കണ്ണൂര്‍ (1) എന്നിവിടങ്ങളിലാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 16 പേര്‍ മഹാരാഷ്‌ട്രയില്‍ നിന്നെത്തിയവരാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കും, ഡല്‍ഹിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും, തെലങ്കാന, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോരുത്തര്‍ക്കും രോഗ ബാധയുണ്ടായി. ഒമ്പത് പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. മലപ്പുറം (6), ആലപ്പുഴ (1) വയനാട് (1) കാസര്‍കോട് (2) എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് ഇന്ന് രോഗമുക്തി.
107832 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 106940 പേര്‍ വീടുകളിലും 892 പേര്‍ ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 229 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 58866 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത് ഇതില്‍ 56558 സാമ്പിളുകളുടെ ഫലം നെഗറ്റീവായി. അതേസമയം ഇന്ന് കൂട്ടിച്ചേര്‍ത്ത 13 സ്ഥലങ്ങളടക്കം സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 81 ആയി. അതേസമയം വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം 173 ആയി