തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്‌സില്‍ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച് കേരള നിയമസഭ. ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ എന്ന രാജ്യത്തിൻ്റെ സ്വപ്‌നമാണ് നീരജ് ചോപ്ര സാക്ഷാത്‌ക്കരിച്ചതെന്ന് സ്‌പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു.
ഗുസ്‌തിയിൽ വെങ്കല മെഡൽ നേടിയ ബജ്‌രംഗ് പൂനിയയ്ക്കും നിയമസഭ ആദരം അർപ്പിച്ചു. ഒളിമ്പിക്‌സിന് രണ്ട് മാസം മുമ്പ് പരിക്കേറ്റതിനെ തുടർന്ന് വിശ്രമിക്കാൻ ഡോക്‌ടർമാർ നിർദേശിച്ചിരുന്നെങ്കിലും പരിക്ക് വകവയ്ക്കാതെയാണ് ബജ്‌രംഗ് പൂനിയ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയത്.
Also read: 'ഗോള്‍ഡന്‍ ബോയ്' ; നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ
ഇരു കായികതാരങ്ങളും മികവുറ്റ പ്രകടനങ്ങൾ ഇനിയും ആവർത്തിക്കട്ടെയെന്നും സ്‌പീക്കർ ആശംസിച്ചു. ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ച എല്ലാ കായിക താരങ്ങളേയും നിയമസഭ അഭിനന്ദിച്ചു.