തിരുവനന്തപുരം: സ്പീക്കർ ശ്രീരാമകൃഷ്ണനെ വിമർശിച്ച് കെ സി ജോസഫ് എം.എൽ.എ. സർക്കാറിന്‍റെ രാഷ്ട്രീയ താൽപര്യങ്ങളുടെ സംരക്ഷകനായി സ്പീക്കർ മാറുന്നത് നിയമസഭയുടെ ഔന്നത്യത്തിന് ഇടിവ് ഉണ്ടാക്കുന്ന നടപടിയാണെന്ന് കെ സി ജോസഫ് പറഞ്ഞു.
സിഎജി റിപ്പോർട്ട് ചോർന്നെങ്കിൽ അന്വേഷിക്കേണ്ട ചുമതല സർക്കാരിനാണ്. എന്നു മുതലാണ് സ്പീക്കർക്ക് ഉത്തരവാദിത്വം ലഭ്യമായതെന്ന് മനസ്സിലാകുന്നില്ല. പിടി തോമസ് എംഎൽഎ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ സിഎജി റിപ്പോർട്ട് ചോർച്ചയുമായി ബന്ധപ്പെടുത്തിയ സ്പീക്കറുടെ അഭിപ്രായങ്ങൾ നിർഭാഗ്യകരമാണ്. എംഎൽഎമാർ നിയമസഭയിൽ നടത്തുന്ന പ്രസംഗങ്ങൾ അവരുടെ ഉത്തരവാദിത്തമാണ്. എംഎൽഎമാരെ സംരക്ഷിക്കേണ്ട ചുമതലയുള്ള നിയമസഭാ സ്പീക്കർ അവരെ തള്ളി പറയുന്നത് രാഷ്ട്രീയം നോക്കി മാത്രമാണ്. ഇത്തരം തെറ്റായ കീഴ്‌വഴക്കങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കെ സി ജോസഫ് പ്രസ്താവനയിൽ പറഞ്ഞു.
സ്പീക്കറെ വിമർശിച്ച് കെസി ജോസഫ് എംഎൽഎ - speaker
പിടി തോമസ് എംഎൽഎ ഉന്നയിച്ച അഴിമതി ആരോപണങ്ങളെ സിഎജി റിപ്പോർട്ട് ചോർച്ചയുമായി ബന്ധപ്പെടുത്തിയ സ്പീക്കറുടെ അഭിപ്രായങ്ങൾ നിർഭാഗ്യകരമാണെന്ന് കെസി ജോസഫ് എംഎല്‍എ